യാത്രയും ലക്ഷ്യംവെച്ച തുകയും പൂര്‍ത്തീകരിച്ച് ടി.പി. അസ്‌ലമും മുജീബ് റഹ്‌മാനും

കാസര്‍കോട്: നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പണം സ്വരൂപിക്കുക എന്ന ദൗത്യവുമായി കാസര്‍കോട് നിന്ന് കന്യാകുമാരി വരെ കാല്‍നടയായി യാത്ര പുറപ്പെട്ട തളങ്കര തെരുവത്തെ ടി.പി. അസ്‌ലമും മുജീബ്‌റഹ്‌മാനും 636 കിലോമീറ്റര്‍ താണ്ടി കന്യാകുമാരിയിലെത്തി ലക്ഷ്യം പൂര്‍ത്തീകരിച്ചു. കഴിഞ്ഞ മാസം 24ന് രാവിലെ തളങ്കരയില്‍ നിന്ന് യാത്ര പുറപ്പെട്ട ഇരുവരും ഓരോ ദിവസവും ശരാശരി 35 കിലോമീറ്ററിന് മുകളില്‍ നടന്നാണ് ലക്ഷ്യത്തിലെത്തിയത്. നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി 7 ലക്ഷം രൂപ സമാഹരിക്കുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു യാത്ര. […]

കാസര്‍കോട്: നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി പണം സ്വരൂപിക്കുക എന്ന ദൗത്യവുമായി കാസര്‍കോട് നിന്ന് കന്യാകുമാരി വരെ കാല്‍നടയായി യാത്ര പുറപ്പെട്ട തളങ്കര തെരുവത്തെ ടി.പി. അസ്‌ലമും മുജീബ്‌റഹ്‌മാനും 636 കിലോമീറ്റര്‍ താണ്ടി കന്യാകുമാരിയിലെത്തി ലക്ഷ്യം പൂര്‍ത്തീകരിച്ചു. കഴിഞ്ഞ മാസം 24ന് രാവിലെ തളങ്കരയില്‍ നിന്ന് യാത്ര പുറപ്പെട്ട ഇരുവരും ഓരോ ദിവസവും ശരാശരി 35 കിലോമീറ്ററിന് മുകളില്‍ നടന്നാണ് ലക്ഷ്യത്തിലെത്തിയത്. നിര്‍ധനരായ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തിന് വേണ്ടി 7 ലക്ഷം രൂപ സമാഹരിക്കുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു യാത്ര. യാത്ര അവസാനിക്കുമ്പോള്‍ ഏഴ് ലക്ഷത്തി ഇരുപത്തിരണ്ടായിരം രൂപ സമാഹരിക്കാന്‍ കഴിഞ്ഞു.
ഓണ്‍ലൈന്‍ പഠനത്തിനായി സ്മാര്‍ട്ട് ഫോണ്‍ ഇല്ലാത്തവര്‍ക്ക് യാത്ര പുറപ്പെടുന്നതിനു മുമ്പ് തന്നെ ഏഴോളം സ്മാര്‍ട്ട് ഫോണുകളും പുസ്തകങ്ങളും മറ്റു പഠനോപകരണങ്ങളും നല്‍കിയിരുന്നു. യാത്രയുടെ തുടക്കത്തില്‍ കനത്ത ചൂടും പിന്നീട് മഴയും തണുപ്പും നേരിട്ടാണ് ഇരുവരും യാത്ര പൂര്‍ത്തീകരിച്ചത്. ദൗത്യം പൂര്‍ത്തീകരിക്കാന്‍ സാധിച്ചതില്‍ വലിയ സന്തോഷമുണ്ടെന്നും യാത്രയില്‍ സ്വരൂപിച്ച തുക കൊണ്ട് ഏതെങ്കിലും കുട്ടികള്‍ക്ക് ഉപകാരപ്പെടുകയാണെങ്കില്‍ അത് ഞങ്ങള്‍ക്ക് വലിയ സംതൃപ്തി പകരുമെന്നും മുജീബും അസ്‌ലം ടി.പിയും പറഞ്ഞു.
യാത്ര അവസാനിക്കുന്ന കന്യാകുമാരിയിലെ സണ്‍ സെറ്റ് പോയിന്റില്‍ ഇരുവരെയും സ്വീകരിക്കാനായി നാട്ടുകാരും സുഹൃത്തുക്കളും എത്തിയിരുന്നു. ഇസ്തിയാഖ് ഹുസൈന്‍, സിറാഖ് കൊച്ചി, ഖദീര്‍ തെരുവത്ത്, സഹീര്‍ എന്നിവര്‍ സംബന്ധിച്ചു.

Related Articles
Next Story
Share it