റൈസ് അപ്പ് കാസര്‍കോടുമായി ടൗണ്‍ ലയണ്‍സ് ക്ലബ്ബ്; സൗജന്യ കരിയര്‍ ഗൈഡന്‍സ് ഏഴിന്
കാസര്‍കോട്: കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് എസ്എസ്എല്‍സി, പ്ലസ് ടു, കോളേജ് പഠനം കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഏഴിന് സൗജന്യ കരിയര്‍ ഗൈഡന്‍സ് വേദിയൊരുക്കുന്നു. റൈസ് അപ്പ് കാസര്‍കോട് എന്ന നൂതന ആശയത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്. എസ്എസ്എല്‍സി, പ്ലസ്ടു, കോളേജ് പഠനം കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കുവാനാണ് കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് സൗജന്യ കരിയര്‍ ഗൈഡന്‍സ് വേദിയൊരുക്കുന്നത്. റൈസ് അപ്പ് കാസര്‍കോട് എന്ന നൂതന ആശയത്തിന്റെ ഭാഗമായി കാസര്‍കോട് മുന്‍സിപ്പല്‍ […]

കാസര്‍കോട്: കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് എസ്എസ്എല്‍സി, പ്ലസ് ടു, കോളേജ് പഠനം കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കായി കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ ഏഴിന് സൗജന്യ കരിയര്‍ ഗൈഡന്‍സ് വേദിയൊരുക്കുന്നു. റൈസ് അപ്പ് കാസര്‍കോട് എന്ന നൂതന ആശയത്തിന്റെ ഭാഗമായാണ് പരിപാടി സംഘടിപ്പിക്കുന്നത്.
എസ്എസ്എല്‍സി, പ്ലസ്ടു, കോളേജ് പഠനം കഴിഞ്ഞ വിദ്യാര്‍ത്ഥികള്‍ക്കുണ്ടാകുന്ന സംശയങ്ങള്‍ ദൂരീകരിക്കുവാനാണ് കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് സൗജന്യ കരിയര്‍ ഗൈഡന്‍സ് വേദിയൊരുക്കുന്നത്. റൈസ് അപ്പ് കാസര്‍കോട് എന്ന നൂതന ആശയത്തിന്റെ ഭാഗമായി കാസര്‍കോട് മുന്‍സിപ്പല്‍ ടൗണ്‍ ഹാളില്‍ സംഘടിപ്പിക്കുന്ന ക്ലാസില്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളും നല്‍കും. കാസര്‍കോട് ഇതാദ്യമായാണ് വിപുലമായ രീതിയില്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ കരിയര്‍ ഗൈഡന്‍സ് വേദി സംഘടിപ്പിക്കുന്നത്. ഡോ.അലക്‌സാണ്ടര്‍ ജേക്കബ് ഐപിഎസിന്റെ മോട്ടിവേഷന്‍ ക്ലാസും കൂടാതെ പ്രഗദത്ഭരുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും പരിഹാരങ്ങളും വിശദീകരിക്കുന്ന ക്ലാസുകളുമുണ്ടാകും. രാവിലെ 9 മണിമുതല്‍ വൈകിട്ട് 5 മണി വരെയായിരിക്കും ക്ലാസുകള്‍. മികച്ച ഭാവി കരുപ്പിടിക്കുവാന്‍ ഈ ക്ലാസുകള്‍ വിദ്യാര്‍ത്ഥികള്‍ക്ക് പ്രയോജനപ്പെടും. കാസര്‍കോടിന്റെ സമ്പൂര്‍ണ പുരോഗതി ലക്ഷ്യമിടുന്ന, കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ നൂതന ആശയമാണ് റൈസ് അപ്പ് കാസര്‍കോട്. കാസര്‍കോടിന്റെ സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, കായിക, ബിസിനസ്, പരിസ്ഥിതി രംഗത്ത് അവബോധം സൃഷ്ടിക്കുന്നതിനും വികസനം കൊണ്ടുവരുന്നതിനും വേണ്ടിയാണ് റൈസ് അപ്പ് കാസര്‍കോട് എന്ന ആശയം നടപ്പിലാക്കുന്നത്. കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബിന്റെ കരിയര്‍ ഗൈഡന്‍സ് വേദി എന്ന ആശയത്തിന് മികച്ച പ്രതികരണമാണ് കാസര്‍കോട്ട് നിന്നും ലഭിക്കുന്നത്. നിരവധി വിദ്യാര്‍ത്ഥികളാണ് ഇതിനകം തന്നെ ക്ലാസില്‍ പങ്കെടുക്കുവാന്‍ രജിസ്റ്റര്‍ ചെയ്തത്. ക്ലാസില്‍ ക്ലാസിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്കും സൗജന്യ രജിസ്‌ട്രേഷനും 9443669100, 8089285635,എന്നീ നമ്പറുകളില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.
പത്രസമ്മേളത്തില്‍ കാസര്‍കോട് ടൗണ്‍ ലയണ്‍സ് ക്ലബ്ബ് പ്രസിഡണ്ട് ദില്‍ഷാദ് സിറ്റി ഗോള്‍ഡ്, സെക്രട്ടറി ജിഷാദ്, ട്രഷറര്‍ അഷറഫ് അലി, വൈസ് പ്രസിഡണ്ട് അമീന്‍ നായന്മാര്‍മൂല, പ്രോഗ്രാം ഡയറക്ടര്‍ റഫീഖ് മുഹമ്മദ്, പി.ആര്‍.ഒ റാഷിദ് പെരുമ്പള എന്നിവര്‍ സംബന്ധിച്ചു.