ടൗണ്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി: കുമ്പളയുടെ മുഖച്ഛായ മാറും

കുമ്പള: കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡ് വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ടൗണ്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി പുരോഗമിക്കുന്നു. പദ്ധതി പൂര്‍ത്തിയായാല്‍ കുമ്പള ടൗണിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.വലിയ തോതിലുള്ള മാറ്റങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. റോഡ് വികസനത്തോടൊപ്പം റോഡിന്റെ ഇരുവശങ്ങളിലുമായി കൈവരികളോടെയുള്ള നടപ്പാത ഒരുക്കുന്നതാണ് ഏറെ ആകര്‍ഷകം. ഓവു ചാലുകളുടെ മുകളിലൂടെയാണ് ഇതിന് സംവിധാനം ഒരുക്കുന്നത്. ഇത് ടൗണിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും വ്യാപാരാവശ്യ ങ്ങള്‍ക്കായിയെത്തുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഏറെ ആശ്വാസമാകും. നേരത്തെ കെ.എസ്.ടി.പി നിര്‍മ്മാണ കമ്പനി അധികൃതരും കുമ്പള പഞ്ചായത്ത് ഭരണസമിതിയും ഉണ്ടാക്കിയ […]

കുമ്പള: കുമ്പള-മുള്ളേരിയ കെ.എസ്.ടി.പി റോഡ് വികസനത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന ടൗണ്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി പുരോഗമിക്കുന്നു. പദ്ധതി പൂര്‍ത്തിയായാല്‍ കുമ്പള ടൗണിന്റെ മുഖച്ഛായ തന്നെ മാറുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
വലിയ തോതിലുള്ള മാറ്റങ്ങളോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. റോഡ് വികസനത്തോടൊപ്പം റോഡിന്റെ ഇരുവശങ്ങളിലുമായി കൈവരികളോടെയുള്ള നടപ്പാത ഒരുക്കുന്നതാണ് ഏറെ ആകര്‍ഷകം. ഓവു ചാലുകളുടെ മുകളിലൂടെയാണ് ഇതിന് സംവിധാനം ഒരുക്കുന്നത്. ഇത് ടൗണിലെത്തുന്ന വിദ്യാര്‍ത്ഥികള്‍ക്കും വ്യാപാരാവശ്യ ങ്ങള്‍ക്കായിയെത്തുന്നവര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ഏറെ ആശ്വാസമാകും. നേരത്തെ കെ.എസ്.ടി.പി നിര്‍മ്മാണ കമ്പനി അധികൃതരും കുമ്പള പഞ്ചായത്ത് ഭരണസമിതിയും ഉണ്ടാക്കിയ ധാരണ അനുസരിച്ചാണ് ടൗണ്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി നടപ്പിലാക്കുന്നത്. ടൗണ്‍ ബസ്സ്റ്റാന്റ് - ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മാണത്തില്‍ ഇപ്പോഴും അനിശ്ചിതത്വം നിലനില്‍ക്കുന്നുണ്ട്. കെ.എസ്.ടി.പി റോഡ് നിര്‍മ്മാണം പൂര്‍ത്തിയായാലേ ബസ്സ്റ്റാന്റ് -ഷോപ്പിംഗ് കോംപ്ലക്‌സും മറ്റുള്ള നിര്‍മാണപ്രവര്‍ത്തനങ്ങളെ ക്കുറിച്ച് ആലോചിക്കാനാവു എന്ന നിലപാടിലാണ് ഇപ്പോള്‍ പഞ്ചായത്ത് ഭരണസമിതിക്കുള്ളത്.
സൗന്ദര്യവല്‍ക്കരണ പദ്ധതിയുടെ ഭാഗമായി ബസ്സ്റ്റാന്റ് ടൗണില്‍ നിന്ന് മാറി അല്‍പമകലെ സ്ഥാപിക്കാനാണ് സാധ്യത. ഇതനുസരിച്ച് ടൗണിലെ ഓട്ടോ സ്റ്റാന്റുകള്‍ക്കും മാറ്റം വരും. ഈ വിഷയവുമായി ബന്ധപ്പെട്ട് ഓട്ടോ തൊഴിലാളികളുമായി കുമ്പള ഗ്രാമപഞ്ചായത്ത് ഭരണസമിതി ചര്‍ച്ചകളും നടത്തിവരുന്നുണ്ട്. എന്നാല്‍ റോഡ് വികസനത്തിനായി ഏറ്റെടുത്തിരിക്കുന്ന സ്ഥലത്തിലൂടെയല്ല നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടന്നുവരുന്നതെന്നാണ് ഓട്ടോ തൊഴിലാളികളുടെ ആക്ഷേപം. ഇത് കെട്ടിട ഉടമകളെ സംരക്ഷിക്കാനാണെന്ന് ആക്ഷേപവും തൊഴിലാളികള്‍ക്കുണ്ട്. ടൗണ്‍ സൗന്ദര്യവല്‍ക്കരണ പദ്ധതി കുമ്പളയുടെ സമഗ്ര വികസനത്തിന് സഹായകമാകുമെന്നാണ് വ്യാപാരികളുടെ അഭിപ്രായം. എന്നാല്‍ നിര്‍മ്മാണ പ്രവര്‍ത്തികളില്‍ വേഗത പോരെന്നും വ്യാപാരികള്‍ക്ക് പരാതിയുണ്ട്.

Related Articles
Next Story
Share it