ആവേശപ്പെയ്ത്തായി ടൊവിനോ കാസര്‍കോട്ടെത്തി
കാസര്‍കോട്: തിമര്‍ത്തുപെയ്ത മഴക്കിടയിലും തിക്കിത്തിരക്കിയെത്തിയ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് യൂത്ത് സ്റ്റാര്‍ ടൊവിനോ തോമസ് കാസര്‍കോട്ടെത്തി. തല്ലുമാല സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് കാസര്‍കോട് മൂവിമാക്‌സ് മള്‍ട്ടിപ്ലസ് തിയറ്ററും ടൊവിനോ ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലും സംയുക്തമായി സംഘടിപ്പിച്ച സക്‌സസ് മീറ്റില്‍ പങ്കെടുക്കാനാണ് ടൊവിനോ ഇന്നലെ രാത്രി കാസര്‍കോട്ടെത്തിയത്. പരിപാടി നടന്ന മൂവിമാക്‌സ് തിയറ്റര്‍ പരിസരം രാത്രി 9മണിയോടെത്തന്നെ ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. അതിനിടെയാണ് മഴ തുടങ്ങിയത്. എന്നാല്‍ ടൊവിനോയെ കാണാതെ മടങ്ങില്ലെന്ന നിശ്ചയദാര്‍ഢ്യവുമായി അവര്‍ അവിടെത്തന്നെ നിലയുറപ്പിച്ചു. 10മണി […]

കാസര്‍കോട്: തിമര്‍ത്തുപെയ്ത മഴക്കിടയിലും തിക്കിത്തിരക്കിയെത്തിയ ആരാധകര്‍ക്ക് ആവേശം പകര്‍ന്ന് യൂത്ത് സ്റ്റാര്‍ ടൊവിനോ തോമസ് കാസര്‍കോട്ടെത്തി. തല്ലുമാല സിനിമയുടെ വിജയാഘോഷവുമായി ബന്ധപ്പെട്ട് കാസര്‍കോട് മൂവിമാക്‌സ് മള്‍ട്ടിപ്ലസ് തിയറ്ററും ടൊവിനോ ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്‍ ഇന്റര്‍നാഷണലും സംയുക്തമായി സംഘടിപ്പിച്ച സക്‌സസ് മീറ്റില്‍ പങ്കെടുക്കാനാണ് ടൊവിനോ ഇന്നലെ രാത്രി കാസര്‍കോട്ടെത്തിയത്. പരിപാടി നടന്ന മൂവിമാക്‌സ് തിയറ്റര്‍ പരിസരം രാത്രി 9മണിയോടെത്തന്നെ ആരാധകരെക്കൊണ്ട് നിറഞ്ഞിരുന്നു. അതിനിടെയാണ് മഴ തുടങ്ങിയത്. എന്നാല്‍ ടൊവിനോയെ കാണാതെ മടങ്ങില്ലെന്ന നിശ്ചയദാര്‍ഢ്യവുമായി അവര്‍ അവിടെത്തന്നെ നിലയുറപ്പിച്ചു. 10മണി പിന്നിട്ടതോടെ തുറന്ന വാഹനത്തില്‍ കൈകള്‍ വീശി താരം എത്തി. അതോടെ പല ഭാഗത്തുനിന്നായി ആര്‍പ്പുവിളികളും ജയ് വിളികളും ഉയര്‍ന്നു. മുട്ടിപ്പാട്ടിന്റെ അകമ്പടിയോടെയാണ് താരത്തെ വേദിയിലേക്ക് വരവേറ്റത്. തല്ലുമാലയില്‍ കൂടെ അഭിനയിച്ച രതീഷ് കാടകം, സ്വാതിദാസ് പ്രഭു, അദ്രി ജോയ്, ഓസ്റ്റിന്‍ ഡാന്‍ എന്നിവരും ടൊവിനോക്കൊപ്പമുണ്ടായിരുന്നു. താരത്തിനൊപ്പം സെല്‍ഫിയെടുക്കാനായി പലരും വേദിയിലേക്കും തള്ളിക്കയറി.
കാസര്‍കോട്ടെ മൊഞ്ചന്മാരെ വളരെ ഇഷ്ടമാണെന്ന് ടൊവിനോ പറഞ്ഞു. ഇവിടെ ഒരുപാട് സുഹൃത്തുക്കളുണ്ടെന്നും കാസര്‍കോട്ടുകാരുടെ സ്‌നേഹം തിരിച്ചറിഞ്ഞയാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. മറ്റൊരു സിനിമയുമായി ബന്ധപ്പെട്ട് ഇനിയും കുറേനാളുകള്‍ കാസര്‍കോട്ടുണ്ടാകും. മഴ ചതിക്കുമോയെന്ന് പേടിയുണ്ടായിരുന്നു. എന്നാല്‍ മഴയെ വകവെക്കാതെ നിങ്ങള്‍ നല്‍കിയ സ്‌നേഹത്തെ നന്ദിയോടെ ഓര്‍ക്കുമെന്നും ടൊവിനോ കൂട്ടിച്ചേര്‍ത്തു. ന്നാ താന്‍ കേസ് കൊട് എന്ന സിനിമയില്‍ കുഞ്ചാക്കോ ബോബന്‍ അവതരിപ്പിച്ച് ശ്രദ്ധനേടിയ ദേവദൂതര്‍ പാടി എന്ന പാട്ടിന് ടൊവിനോ ചുവടുവെച്ചു.
ടൊവിനോ ഫാന്‍സ് വെല്‍ഫെയര്‍ അസോസിയേഷന്റെ നേതൃത്വത്തില്‍ കേക്ക് മുറിച്ചുകൊണ്ടാണ് തല്ലുമാല സിനിമയുടെ വിജയാഘോഷം പങ്കുവെച്ചത്.