ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചു; വിദ്യാര്‍ഥികളും അധ്യാപകരും അടക്കം നിരവധി പേര്‍ക്ക് പരിക്ക്

ബെല്‍ത്തങ്ങാടി: ധര്‍മസ്ഥലയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചു. അപകടത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് നിഡില്‍ ഗ്രാമത്തിലെ ബൂഡുജലുവിന് സമീപമാണ് അപകടമുണ്ടായത്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. സിന്ധനൂര്‍ കോളേജിലെ വിദ്യാര്‍ത്ഥികളുമായി ടൂറിസ്റ്റ് ബസ് ധര്‍മ്മസ്ഥലയിലേക്ക് പോകുമ്പോള്‍ കെഎസ്ആര്‍ടിസി ബസ് കൊക്കടയിലേക്ക് പോകുകയായിരുന്നു. നാട്ടുകാരും ശൗര്യ ടീം അംഗങ്ങളും ചേര്‍ന്ന് പരിക്കേറ്റവരെ ഉജിരെയിലെയും പുത്തൂരിലെയും ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. ടൂറിസ്റ്റ് ബസില്‍ 40 വിദ്യാര്‍ത്ഥികളും […]

ബെല്‍ത്തങ്ങാടി: ധര്‍മസ്ഥലയിലേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസും കെ.എസ്.ആര്‍.ടി.സി ബസും കൂട്ടിയിടിച്ചു. അപകടത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ചൊവ്വാഴ്ച വൈകിട്ട് നിഡില്‍ ഗ്രാമത്തിലെ ബൂഡുജലുവിന് സമീപമാണ് അപകടമുണ്ടായത്. ടൂറിസ്റ്റ് ബസിലുണ്ടായിരുന്ന വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും കെ.എസ്.ആര്‍.ടി.സി ബസിലെ യാത്രക്കാര്‍ക്കുമാണ് പരിക്കേറ്റത്. സിന്ധനൂര്‍ കോളേജിലെ വിദ്യാര്‍ത്ഥികളുമായി ടൂറിസ്റ്റ് ബസ് ധര്‍മ്മസ്ഥലയിലേക്ക് പോകുമ്പോള്‍ കെഎസ്ആര്‍ടിസി ബസ് കൊക്കടയിലേക്ക് പോകുകയായിരുന്നു. നാട്ടുകാരും ശൗര്യ ടീം അംഗങ്ങളും ചേര്‍ന്ന് പരിക്കേറ്റവരെ ഉജിരെയിലെയും പുത്തൂരിലെയും ആസ്പത്രികളില്‍ പ്രവേശിപ്പിച്ചു. ടൂറിസ്റ്റ് ബസില്‍ 40 വിദ്യാര്‍ത്ഥികളും നാല് അധ്യാപകരും ഒരു പാചകക്കാരനുമാണ് യാത്ര ചെയ്തിരുന്നത്.

Related Articles
Next Story
Share it