ലോക്ക്ഡൗണ്‍ ഇളവുകള്‍; വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാനൊരുങ്ങി കര്‍ണാടക

ബംഗളൂരു: കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാനൊരുങ്ങി കര്‍ണാടക ടൂറിസം വകുപ്പ്. അടുത്തയാഴ്ച മുതല്‍ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കാനാണ് തീരുമാനമെന്ന് ടൂറിസം മന്ത്രി സി.പി. യോഗേശ്വര്‍ പറഞ്ഞു. സംസ്ഥാനത്ത വിവിധ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കൊപ്പം വിവിധ വനമേഖലയിലെ ജംഗിള്‍ സഫാരി ഘട്ടം ഘട്ടമായി പുനരാരംഭിക്കാന്‍ കര്‍ണാടക വനംവകുപ്പും തീരുമാനിച്ചിട്ടുണ്ട്. സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി കോവിഡ് വാക്‌സിനേഷന്‍ […]

ബംഗളൂരു: കര്‍ണാടകയില്‍ ലോക്ക്ഡൗണ്‍ ഇളവുകള്‍ പ്രഖ്യാപിച്ച സാഹചര്യത്തില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ തുറക്കാനൊരുങ്ങി കര്‍ണാടക ടൂറിസം വകുപ്പ്. അടുത്തയാഴ്ച മുതല്‍ സംസ്ഥാനത്തെ വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ സന്ദര്‍ശകര്‍ക്കായി തുറന്നു നല്‍കാനാണ് തീരുമാനമെന്ന് ടൂറിസം മന്ത്രി സി.പി. യോഗേശ്വര്‍ പറഞ്ഞു. സംസ്ഥാനത്ത വിവിധ ടൂറിസം കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ക്കൊപ്പം വിവിധ വനമേഖലയിലെ ജംഗിള്‍ സഫാരി ഘട്ടം ഘട്ടമായി പുനരാരംഭിക്കാന്‍ കര്‍ണാടക വനംവകുപ്പും തീരുമാനിച്ചിട്ടുണ്ട്. സഞ്ചാരികളുടെ എണ്ണം നിയന്ത്രിക്കുന്നതിനായി കോവിഡ് വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയേക്കും.

സംസ്ഥാനത്തെ കലി കടുവാ സങ്കേതവും എം.എം. ഹില്‍സും വിനോദസഞ്ചാരികള്‍ക്കായി തുറന്നതായാണ് വിവരം. അതേസമയം, പ്രധാന സഫാരി കേന്ദ്രങ്ങളായ ബന്ദിപ്പുര്‍, നാഗര്‍ഹോളെ കടുവ സങ്കേതങ്ങള്‍ തുറന്നിട്ടില്ല. വനമേഖലക്കു സമീപം താമസിക്കുന്നവരെയും ജീവനക്കാരെയും അപകടത്തിലാക്കുന്ന ഒന്നും വനംവകുപ്പ് ചെയ്യില്ലെന്നും കഴിഞ്ഞ വര്‍ഷം ലോക്ഡൗണ്‍ ഇളവില്‍ വിനോദസഞ്ചാരികളുടെ വന്‍തിരക്കനുഭവപ്പെട്ടത് ഓര്‍മയിലുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് ഡിവിഷന്‍ അടിസ്ഥാനത്തിലാകും സഫാരികള്‍ പുനരാരംഭിക്കുക. മൈസൂരുവിലും കുടകിലും ചാമരാജ് നഗറിലും കോവിഡ് വ്യാപനം കുറഞ്ഞു തുടങ്ങിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വരും ആഴ്ചകളില്‍ സഫാരി പുനരാരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.

സംസ്ഥാനത്തെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങള്‍ വികസിപ്പിക്കുന്നതിന്റെ ഭാഗമായി ശിവമൊഗ്ഗയിലെ പ്രശസ്തമായ ജോഗ് വെള്ളച്ചാട്ടം കാണാനെത്തുന്നവര്‍ക്കായി 185 കോടിയുടെ വികസന പ്രവര്‍ത്തനം നടത്തുമെന്ന് മന്ത്രി സി.പി. യോഗേശ്വര്‍ പറഞ്ഞു. സഞ്ചാരികള്‍ക്കായുള്ള അടിസ്ഥാന സൗകര്യങ്ങള്‍ വര്‍ധിപ്പിക്കും. ബേലൂര്‍, ഹംപി, ബദമി തുടങ്ങിയ സ്ഥലങ്ങളിലെ ത്രീസ്റ്റാര്‍ ഹോട്ടലുകള്‍ നവീകരിക്കും. ബ്രാന്‍ഡ് മൈസൂരു മാതൃകയില്‍ സംസ്ഥാനത്തെ പത്തു ജില്ലകളിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളുടെ വികസനവും നടക്കുമെന്ന് അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it