ഇന്ത്യ മഹത്തായ ആശയ സംഹിതകളുടെ ആകെത്തുക -മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

കാസര്‍കോട്: ഇന്ത്യ എന്നത് മഹത്തായ ആശയ സംഹിതകളുടെ ആകെത്തുകയാണെന്നും ലോകത്തിന് വെളിച്ചം പകര്‍ന്ന മഹാന്മാരാണ് ആധുനിക ഇന്ത്യയ്ക്ക് ദിശാബോധവും മാര്‍ഗദര്‍ശനവും നല്‍കിയതെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി പരേഡിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലപ്രവാഹത്തില്‍ രാഷ്ട്രം വെല്ലുവിളികള്‍ നേരിടേണ്ടി വരുമ്പോള്‍ അതിജീവിക്കാനുള്ള കരുത്ത് പകരുന്നതാണ് നമ്മുടെ ഭരണഘടനയുടെ ജൈവികമായഘടനയെന്നും പരിമിതികളുടെയും പിഴവുകളുടേയും ഇടയിലും രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കാനും പാരസ്പര്യത്തിന്റെ സംസ്‌കൃതിയെ ഏത് […]

കാസര്‍കോട്: ഇന്ത്യ എന്നത് മഹത്തായ ആശയ സംഹിതകളുടെ ആകെത്തുകയാണെന്നും ലോകത്തിന് വെളിച്ചം പകര്‍ന്ന മഹാന്മാരാണ് ആധുനിക ഇന്ത്യയ്ക്ക് ദിശാബോധവും മാര്‍ഗദര്‍ശനവും നല്‍കിയതെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. വിദ്യാനഗര്‍ മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദേശീയ പതാക ഉയര്‍ത്തി പരേഡിനെ അഭിവാദ്യം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. കാലപ്രവാഹത്തില്‍ രാഷ്ട്രം വെല്ലുവിളികള്‍ നേരിടേണ്ടി വരുമ്പോള്‍ അതിജീവിക്കാനുള്ള കരുത്ത് പകരുന്നതാണ് നമ്മുടെ ഭരണഘടനയുടെ ജൈവികമായഘടനയെന്നും പരിമിതികളുടെയും പിഴവുകളുടേയും ഇടയിലും രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും കാത്തുസൂക്ഷിക്കാനും പാരസ്പര്യത്തിന്റെ സംസ്‌കൃതിയെ ഏത് പ്രതിസന്ധിയിലും ഉയര്‍ത്തിക്കാട്ടാനും ധൈര്യം ലഭിക്കുന്നത് രാജ്യം കരുതിവെച്ച അടിസ്ഥാന മൂല്യങ്ങളുടെ കരുത്തു കൊണ്ടാണെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് കര്‍ശന നിയന്ത്രണങ്ങളോടെയായിരുന്നു ആഘോഷം. ജില്ലാ പൊലീസ് മേധാവി വൈഭവ് സക്സേന, ജില്ലാ കലക്ടറുടെ അധിക ചുമതല വഹിക്കുന്ന എ.ഡി.എം. എ.കെ. രമേന്ദ്രന്‍ എന്നിവര്‍ പരേഡിനെ സല്യൂട്ട് ചെയ്തു.
രാജ്മോഹന്‍ ഉണ്ണിത്താന്‍ എം.പി, എം.എല്‍.എമാരായ എ.കെ.എം അഷറഫ്, എന്‍.എ നെല്ലിക്കുന്ന്, സി.എച്ച് കുഞ്ഞമ്പു, എം. രാജഗോപാലന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ എന്നിവര്‍ പരേഡ് വീക്ഷിക്കാന്‍ എത്തിയിരുന്നു.
ലോക്കല്‍ പൊലീസ്, വനിതാ പൊലീസ്, സായുധ പൊലീസ് എന്നിവരുടെ ഓരോ പ്ലാറ്റൂണും എക്സൈസിന്റെ ഒരു പ്ലാറ്റൂണും കെ.എ.വി നാലാം ബറ്റാലിയന്‍ ബാന്റ് വാദ്യസംഘവും പങ്കെടുത്തു. ചന്തേര പൊലീസ് ഇന്‍സ്പെക്ടര്‍ നാരായണനായിരുന്നു പരേഡ് കമാന്റര്‍.

Related Articles
Next Story
Share it