ഉളിയത്തടുക്കയില്‍ 14കാരിയെ പീഡിപ്പിച്ച കേസില്‍ രക്ഷിതാവിനെതിരെ പീഡനക്കുറ്റം ചുമത്തി

കാസര്‍കോട്: ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ രക്ഷിതാവിനെതിരെ പീഡനക്കുറ്റം ചുമത്തി. പീഡനത്തിന് ഒത്താശ ചെയ്തതിന് പെണ്‍കുട്ടിയുടെ മാതാവും രക്ഷിതാവും നേരത്തെ അറസ്റ്റിലായിരുന്നു. ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ.് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രക്ഷിതാവിനെതിരെ പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ഈ കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലെത്തി. 2021 ജൂണ്‍ 26നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രതികളില്‍ ഒരാളായ അബ്ബാസ് ആളൊഴിഞ്ഞ കെട്ടിടത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയും […]

കാസര്‍കോട്: ഉളിയത്തടുക്കയില്‍ പതിനാലുകാരിയെ പീഡിപ്പിച്ച കേസില്‍ രക്ഷിതാവിനെതിരെ പീഡനക്കുറ്റം ചുമത്തി. പീഡനത്തിന് ഒത്താശ ചെയ്തതിന് പെണ്‍കുട്ടിയുടെ മാതാവും രക്ഷിതാവും നേരത്തെ അറസ്റ്റിലായിരുന്നു. ഇരുവരും ഇപ്പോള്‍ റിമാന്‍ഡിലാണ.് പെണ്‍കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രക്ഷിതാവിനെതിരെ പൊലീസ് മറ്റൊരു കേസ് കൂടി രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ഈ കേസിന്റെ അന്വേഷണം അവസാനഘട്ടത്തിലെത്തി. 2021 ജൂണ്‍ 26നാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ച സംഭവത്തിലെ ആദ്യത്തെ കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. പ്രതികളില്‍ ഒരാളായ അബ്ബാസ് ആളൊഴിഞ്ഞ കെട്ടിടത്തില്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. നാട്ടുകാര്‍ ഇയാളെ പിടികൂടി പൊലീസിലേല്‍പ്പിക്കുകയും പൊലീസ് പെണ്‍കുട്ടിയുടെ പരാതിയില്‍ പോക്സോ നിയമപ്രകാരം കേസെടുക്കുകയുമായിരുന്നു. പെണ്‍കുട്ടിയുടെ വിശദമായ മൊഴി രേഖപ്പെടുത്തിയതോടെയാണ് കൂടുതല്‍ പേര്‍ പീഡിപ്പിച്ചതായി തെളിഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ കേസുകള്‍ കൂടി രജിസ്റ്റര്‍ ചെയ്തിരുന്നു. ഈ കേസില്‍ 11 പ്രതികളാണ് അറസ്റ്റിലായത്. ആദ്യഘട്ടത്തില്‍ 9 പേരെയും പിന്നീട് മാതാവിനെയും രക്ഷിതാവിനെയും അറസ്റ്റ് ചെയ്യുകയായിരുന്നു.

Related Articles
Next Story
Share it