പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച കേസ്: പ്രതി ആന്ധ്രയില്‍ പിടിയില്‍

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 10 വയസ്സുകാരിയെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കര്‍ണാടക കുടക് സ്വദേശിയായ യുവാവ് ആന്ധ്രയില്‍ പിടിയിലായതായാണ് വിവരം. ഈ മാസം 15ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വീടിന് സമീപത്തെ വയലിലൂടെ 500 മീറ്റര്‍ ദൂരം കൊണ്ടുപോയി ഊടു വഴിയില്‍ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. 200ലേറെ സി.സി.ടി.വികള്‍ തലനാരിഴ കീറി പൊലീസ് പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയുമായി പൊലീസ് കാഞ്ഞങ്ങാട്ടേക്ക് തിരിച്ചിട്ടുണ്ടെന്ന് […]

കാഞ്ഞങ്ങാട്: ഹൊസ്ദുര്‍ഗ് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ 10 വയസ്സുകാരിയെ ഉറക്കത്തിനിടെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില്‍ പ്രതി പിടിയില്‍. കര്‍ണാടക കുടക് സ്വദേശിയായ യുവാവ് ആന്ധ്രയില്‍ പിടിയിലായതായാണ് വിവരം. ഈ മാസം 15ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചത്. വീടിന് സമീപത്തെ വയലിലൂടെ 500 മീറ്റര്‍ ദൂരം കൊണ്ടുപോയി ഊടു വഴിയില്‍ ഉപേക്ഷിച്ച് പ്രതി രക്ഷപ്പെടുകയായിരുന്നു. 200ലേറെ സി.സി.ടി.വികള്‍ തലനാരിഴ കീറി പൊലീസ് പരിശോധിച്ചാണ് പ്രതിയെ തിരിച്ചറിഞ്ഞത്. പ്രതിയുമായി പൊലീസ് കാഞ്ഞങ്ങാട്ടേക്ക് തിരിച്ചിട്ടുണ്ടെന്ന് അറിയുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സ്വന്തമായി ഫോണ്‍ ഉപയോഗിക്കാത്ത പ്രതി മറ്റൊരാളുടെ ഫോണില്‍ നിന്ന് വീട്ടിലേക്ക് ബന്ധപ്പെട്ടതോടെയാണ് പ്രതിയെ ഈ നമ്പര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തില്‍ പിടിക്കാനായത്.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയ ദിവസം ലഭിച്ച സി.സി.ടി.വി ദൃശ്യം പരിശോധിച്ചാണ് കൃത്യത്തിന് പിന്നില്‍ ഇയാളാണെന്ന് അന്വേഷണ സംഘം തിരിച്ചറിഞ്ഞത്. ദൃശ്യത്തില്‍ കണ്ടയാളുടെ വേഷവും ചലനവും പ്രതിയെ തരിച്ചറിയാന്‍ സഹായകമായി.
പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോകുന്നതിനു രണ്ടു ദിവസം മുമ്പ് ഒരു വീട്ടിലെത്തി സ്ത്രീയുടെ മാല പൊട്ടിച്ചിരുന്നു. അന്ന് പതിഞ്ഞ ദൃശ്യങ്ങളും പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയ ദിവസവും ലഭിച്ച ദൃശ്യവും പ്രതിയെ തിരിച്ചറിയാന്‍ പൊലീസിനെ സഹായിച്ചു. ജില്ലാ പൊലീസ് മേധാവി പി. ബിജോയ്, കാഞ്ഞങ്ങാട് ഡി.വൈ.എസ്.പി പി.വി ലതീഷ്, ഡി.വൈ.എസ്.പിമാരായ പി. ബാലകൃഷ്ണന്‍ നായര്‍, സി.കെ സുനില്‍കുമാര്‍, ഹൊസ്ദുര്‍ഗ് ഇന്‍സ്‌പെക്ടര്‍ എം.പി ആസാദ് തുടങ്ങിയവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണത്തിന് നേതൃത്വം നല്‍കിയത്.

Related Articles
Next Story
Share it