റെയില്‍വെ ട്രാക്കുകളിലെ അട്ടിമറി ശ്രമം; ഉന്നത ആര്‍.പി.എഫ് ഉദ്യോഗസ്ഥര്‍ കാസര്‍കോട്ട്
കാസര്‍കോട്: ജില്ലയുടെ പലഭാഗത്തും റെയില്‍വെ ട്രാക്കുകളില്‍ കല്ലുകളും ഇരുമ്പുപാളികളും വെച്ച് തീവണ്ടി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി തുടരെയായി പരാതിയുയര്‍ന്ന സാഹചര്യത്തില്‍ പരിശോധനക്കായി റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥര്‍ കാസര്‍കോട്ടെത്തി. ഇന്ന് രാവിലെയാണ് ആര്‍.പി.എഫ് പാലക്കാട് ഡിവിഷന്‍ സെക്യൂരിറ്റി കമ്മീഷ്ണര്‍ ജെതിന്‍ ബി രാജ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.മുഹമ്മദ് അക്ബര്‍, എസ്.ഐ പി.കെ കദ്രേഷ് ബാബു, ബി.കെ ബിനോയ് എന്നിവരടങ്ങുന്ന സംഘമാണ് കാസര്‍കോട്ടെത്തിയത്. റെയില്‍വെ പ്ലാറ്റുഫോമുകളില്‍ കല്ലുകളും ഇരുമ്പുപാളികളും കണ്ടെത്തിയ കോട്ടിക്കുളം, തളങ്കര, കുമ്പള ഭാഗങ്ങളില്‍ സംഘം ഇന്ന് […]

കാസര്‍കോട്: ജില്ലയുടെ പലഭാഗത്തും റെയില്‍വെ ട്രാക്കുകളില്‍ കല്ലുകളും ഇരുമ്പുപാളികളും വെച്ച് തീവണ്ടി അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായി തുടരെയായി പരാതിയുയര്‍ന്ന സാഹചര്യത്തില്‍ പരിശോധനക്കായി റെയില്‍വെ പ്രൊട്ടക്ഷന്‍ ഫോഴ്‌സിലെ ഉന്നത ഉദ്യോഗസ്ഥര്‍ കാസര്‍കോട്ടെത്തി. ഇന്ന് രാവിലെയാണ് ആര്‍.പി.എഫ് പാലക്കാട് ഡിവിഷന്‍ സെക്യൂരിറ്റി കമ്മീഷ്ണര്‍ ജെതിന്‍ ബി രാജ്, സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ എം.മുഹമ്മദ് അക്ബര്‍, എസ്.ഐ പി.കെ കദ്രേഷ് ബാബു, ബി.കെ ബിനോയ് എന്നിവരടങ്ങുന്ന സംഘമാണ് കാസര്‍കോട്ടെത്തിയത്. റെയില്‍വെ പ്ലാറ്റുഫോമുകളില്‍ കല്ലുകളും ഇരുമ്പുപാളികളും കണ്ടെത്തിയ കോട്ടിക്കുളം, തളങ്കര, കുമ്പള ഭാഗങ്ങളില്‍ സംഘം ഇന്ന് പരിശോധന നടത്തും. ജില്ലയിലെ പലഭാഗത്തുമായി തുടരെയായി റെയില്‍വെ ട്രാക്കുകളില്‍ കല്ലുകള്‍ കണ്ടെത്തിയതും തീവണ്ടികള്‍ക്ക് നേരെ കല്ലേറുണ്ടായതും അധികൃതര്‍ ഗൗരവത്തോടെയാണ് കാണുന്നത്. അതിന്റെ ഭാഗമായാണ് പരിശോധന കടുപ്പിച്ചത്. തീവണ്ടി അട്ടിമറിക്കാനുള്ള ശ്രമമാണോ അതോ മറ്റു വല്ലതുമാണോ ഇതിന് പിന്നിലെന്നും ആര്‍.പി.എഫ് അന്വേഷിച്ചുവരുന്നുണ്ട്. സൈബര്‍ സെല്ലിന്റെ സഹായവും തേടിയിട്ടുണ്ട്.