ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം
ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. കേസില്‍ അറസ്റ്റിലായി നാളേക്ക് ഒരുവര്‍ഷം തികയാനിരിക്കെയാണ് കര്‍ണാടക ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം പ്രതിയാണ് ബിനീഷ്. ഉപാധികളോടെയാണ് ജാമ്യമെന്ന് ജഡ്ജി ഒറ്റവരി വാചകത്തില്‍ അറിയിച്ചു. വിധിപ്പകര്‍പ്പിന്റെ പൂര്‍ണ്ണരൂപം ലഭിക്കാത്തതിനാല്‍ ഉപാധികള്‍ എന്തൊക്കെയാണെന്ന് വ്യക്തമായിട്ടില്ല. ബിനീഷിന്റെ ജാമ്യഹര്‍ജി ഡിസംബറിലും ജനുവരിയിലും വിചാരണ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഏപ്രലില്‍ ഹൈക്കോടതിയെ സമീപിച്ചത്. […]

ബെംഗളൂരു: ലഹരി ഇടപാടുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചെന്ന കേസില്‍ സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനീഷ് കോടിയേരിക്ക് ജാമ്യം. കേസില്‍ അറസ്റ്റിലായി നാളേക്ക് ഒരുവര്‍ഷം തികയാനിരിക്കെയാണ് കര്‍ണാടക ഹൈക്കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. ഇ.ഡി രജിസ്റ്റര്‍ ചെയ്ത കേസില്‍ നാലാം പ്രതിയാണ് ബിനീഷ്.
ഉപാധികളോടെയാണ് ജാമ്യമെന്ന് ജഡ്ജി ഒറ്റവരി വാചകത്തില്‍ അറിയിച്ചു. വിധിപ്പകര്‍പ്പിന്റെ പൂര്‍ണ്ണരൂപം ലഭിക്കാത്തതിനാല്‍ ഉപാധികള്‍ എന്തൊക്കെയാണെന്ന് വ്യക്തമായിട്ടില്ല. ബിനീഷിന്റെ ജാമ്യഹര്‍ജി ഡിസംബറിലും ജനുവരിയിലും വിചാരണ കോടതി തള്ളിയിരുന്നു. തുടര്‍ന്നാണ് ഏപ്രലില്‍ ഹൈക്കോടതിയെ സമീപിച്ചത്. ഏഴ് മാസത്തിനിടെ മൂന്ന ബെഞ്ചുകള്‍ ഹര്‍ജി കേട്ടു. എന്നാല്‍ തീരുമാനമുണ്ടായില്ല. ഈ മാസം ഏഴിനാണ് അന്തിമ വാദം പൂര്‍ത്തിയായത്. എട്ടു മാസത്തോളം നീണ്ട വാദം കേള്‍ക്കലിനു ശേഷമാണ് ജാമ്യം ലഭിക്കുന്നത്.
എന്‍സിബി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ ബിനീഷ് കോടിയേരിയെ പ്രതി ചേര്‍ത്തിരുന്നില്ല. ഇത് ചൂണ്ടിക്കാട്ടിയാണ് ബിനീഷിന് വേണ്ടി ഹാജരായ സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ ഗുരു കൃഷ്ണകുമാര്‍ വാദം ഉന്നയിച്ചത്. എന്‍സിബി പ്രതി ചേര്‍ക്കാത്തതുകൊണ്ട് എന്‍ഫോഴ്‌സ്‌മെന്റിന്റെ കേസ് നിലനില്‍ക്കില്ലെന്നായിരുന്നു വാദം. അതേസമയം, കോടിയേരി ബാലകൃഷ്ണന്റെ മകനായത് കൊണ്ട് വേട്ടയാടുകയാണെന്നും ലഹരി ഇടപാട് കെട്ടിച്ചമച്ച ആരോപണം മാത്രമാണെന്നായിരുന്നു കോടതിയില്‍ തുടക്കം മുതലേ ബിനീഷിന്റെ നിലപാട്.
2020 ആഗസ്റ്റില്‍ കൊച്ചി സ്വദേശി അനൂപ് മുഹമ്മദ്, തൃശൂര്‍ സ്വദേശി റിജേഷ് രവീന്ദ്രന്‍, കന്നഡ സീരിയല്‍ നടി ഡി.അനിഖ എന്നിവരെ നര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ തുടക്കം. തുടര്‍ന്ന് ഇവരെ ചോദ്യം ചെയ്തപ്പോള്‍ ബിനീഷിന്റെ പേര് ഉയര്‍ന്ന് വരികയും പിന്നീട് ഇ.ഡി ബിനീഷിനെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.