പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വാരണാസിയിലെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ടുള്ള ജവാന്റെ ഹര്‍ജി തള്ളി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ട് ജവാന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ബി എസ് എഫ് ജവാന്‍ ആയിരുന്ന തേജ് ബഹാദുര്‍ യാദവ് സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് തളളിയത്. നേരത്തേ നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ തേജ് ബഹാദൂര്‍ 2019ല്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി അന്ന് തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് തേജ് ബഹാദൂര്‍ ആദ്യം ഹൈക്കോടതിയെ […]

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്തുകൊണ്ട് ജവാന്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീം കോടതി തള്ളി. തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് ബി എസ് എഫ് ജവാന്‍ ആയിരുന്ന തേജ് ബഹാദുര്‍ യാദവ് സമര്‍പ്പിച്ച ഹര്‍ജിയാണ് ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ അദ്ധ്യക്ഷനായ ബെഞ്ച് തളളിയത്.
നേരത്തേ നാമനിര്‍ദേശപത്രിക തള്ളിയതിനെതിരെ തേജ് ബഹാദൂര്‍ 2019ല്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതി അന്ന് തള്ളിയിരുന്നു. തിരഞ്ഞെടുപ്പ് ഫലം ചോദ്യം ചെയ്ത് തേജ് ബഹാദൂര്‍ ആദ്യം ഹൈക്കോടതിയെ സമീപിച്ചെങ്കിലും ഹര്‍ജി തള്ളുകയായിരുന്നു. തുടര്‍ന്നാണ് ഇയാള്‍ സുപ്രീംകോടതിയെ സമീപിച്ചത്. അടിസ്ഥാനരഹിതമായ കാരണം ചൂണ്ടിക്കാട്ടിയാണ് റിട്ടേണിംഗ് ഓഫീസര്‍ തന്റെ പത്രിക തള്ളിയതെന്നാണ് രണ്ട് ഹര്‍ജികളിലും തേജ് ബഹാദൂര്‍ ചൂണ്ടിക്കാട്ടിയത്.
അതേസമയം സൈന്യത്തില്‍ നിന്ന് പിരിച്ചുവിട്ടത് അഴിമതി മൂലമല്ലെന്ന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയില്ല എന്ന് ചൂണ്ടിക്കാട്ടിയാണ് പത്രിക തള്ളിയത്. എന്നാല്‍ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു കൊണ്ടുള്ള ഉത്തരവ് നല്‍കിയിരുന്നുവെന്നും, അച്ചടക്കലംഘനത്തിനാണ് പിരിച്ചുവിട്ടതെന്ന് ഇതില്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും തേജ് ബഹാദൂര്‍ വാദിച്ചു.
ബി എസ് എഫില്‍ സൈനികര്‍ക്ക് നല്‍കുന്ന മോശം ഭക്ഷണത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തിയതിന് പിന്നാലെയാണ് 2017ല്‍ തേജ് ബഹദൂര്‍ യാദവിനെ സേനയില്‍ നിന്ന് പിരിച്ചുവിട്ടത്.
Top Court Rejects Sacked Jawan's Plea Against PM's Election From Varanasi