ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിച്ചേക്കും; വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍വകക്ഷി യോഗം
ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിച്ചേക്കുമെന്ന് സൂചന. ജൂണ്‍ 24ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചിട്ടുള്ള സര്‍വകക്ഷി യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ ഉണ്ടായേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം ജമ്മു കശ്മീരിന് പ്രത്യേക പദവി തിരിച്ചുനല്‍കുന്നത് പരിഗണനയിലെന്നാണ് സൂചന. 2019 ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചത്. തുടര്‍ന്ന് ജമ്മു ആന്‍ഡ് കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയായിരുന്നു. വ്യാഴാഴ്ച വിളിച്ചിട്ടുള്ള സര്‍വകക്ഷി യോഗത്തില്‍ ജമ്മു കശ്മീരിലെ […]

ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി പുനസ്ഥാപിച്ചേക്കുമെന്ന് സൂചന. ജൂണ്‍ 24ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ചിട്ടുള്ള സര്‍വകക്ഷി യോഗത്തില്‍ ഇതുസംബന്ധിച്ച് ചര്‍ച്ചകള്‍ ഉണ്ടായേക്കുമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു. അതേസമയം ജമ്മു കശ്മീരിന് പ്രത്യേക പദവി തിരിച്ചുനല്‍കുന്നത് പരിഗണനയിലെന്നാണ് സൂചന.
2019 ആഗസ്റ്റ് അഞ്ചിനാണ് കേന്ദ്രസര്‍ക്കാര്‍ ജമ്മു കശ്മീരിന്റെ പ്രത്യേക പദവി പിന്‍വലിച്ചത്. തുടര്‍ന്ന് ജമ്മു ആന്‍ഡ് കശ്മീര്‍, ലഡാക്ക് എന്നിങ്ങനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കി മാറ്റുകയായിരുന്നു. വ്യാഴാഴ്ച വിളിച്ചിട്ടുള്ള സര്‍വകക്ഷി യോഗത്തില്‍ ജമ്മു കശ്മീരിലെ പ്രമുഖ പാര്‍ട്ടികളുടെയെല്ലാം നേതാക്കള്‍ പങ്കെടുത്തേക്കും.
നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ഫാറുഖ് അബ്ദുല്ല, മകന് ഒമര്‍ അബ്ദുല്ല, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ്, പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തി, കോണ്‍ഗ്രസ് നേതാവ് താരാ ചന്ദ്, പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് മുസാഫര്‍ ഹുസൈന് ബൈഗ്, ബിജെപി നേതാക്കളായ നിര്‍മ്മല്‍ സിംഗ്, കവീന്ദര്‍ ഗുപ്ത. സിപിഎം നേതാവ് യൂസഫ് തരിഗാമി എന്നിവര്‍ക്ക് യോഗത്തിലേക്ക് ക്ഷണമുണ്ട്.