മഞ്ചേശ്വരം കോഴക്കേസ് റദ്ദാക്കണമെന്ന പ്രതിഭാഗം ഹരജിയില്‍ കോടതി നാളെ വാദം കേള്‍ക്കും

കാസര്‍കോട്: മഞ്ചേശ്വരം കോഴക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നല്‍കിയ വിടുതല്‍ ഹരജിയില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വാദം കേള്‍ക്കും. കേസ് റദ്ദാക്കണമെന്ന പ്രതിഭാഗം ഹരജിയെ എതിര്‍ത്തു കൊണ്ട് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ രേഖാമൂലം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രതിഭാഗത്തിന്റെ ഹരജിയിലും പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ടിലും നാളെ വാദപ്രതിവാദങ്ങള്‍ നടക്കും. ഇതിന് ശേഷമായിരിക്കും പ്രതിഭാഗം ഹരജിയില്‍ കോടതി അന്തിമ തീരുമാനം കൈക്കൊള്ളുക. മഞ്ചേശ്വരം കോഴക്കേസില്‍ പ്രതികളായ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ […]

കാസര്‍കോട്: മഞ്ചേശ്വരം കോഴക്കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഭാഗം നല്‍കിയ വിടുതല്‍ ഹരജിയില്‍ ജില്ലാ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി നാളെ വാദം കേള്‍ക്കും. കേസ് റദ്ദാക്കണമെന്ന പ്രതിഭാഗം ഹരജിയെ എതിര്‍ത്തു കൊണ്ട് പ്രോസിക്യൂഷന്‍ കഴിഞ്ഞ ദിവസം കോടതിയില്‍ രേഖാമൂലം റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. പ്രതിഭാഗത്തിന്റെ ഹരജിയിലും പ്രോസിക്യൂഷന്റെ റിപ്പോര്‍ട്ടിലും നാളെ വാദപ്രതിവാദങ്ങള്‍ നടക്കും. ഇതിന് ശേഷമായിരിക്കും പ്രതിഭാഗം ഹരജിയില്‍ കോടതി അന്തിമ തീരുമാനം കൈക്കൊള്ളുക. മഞ്ചേശ്വരം കോഴക്കേസില്‍ പ്രതികളായ ബി.ജെ.പി സംസ്ഥാന പ്രസിഡണ്ട് കെ. സുരേന്ദ്രന്‍, യുവമോര്‍ച്ച സംസ്ഥാന ട്രഷറര്‍ സുനില്‍ നായക്, ബി.ജെ.പി മുന്‍ ജില്ലാ പ്രസിഡണ്ട് കെ. ബാലകൃഷ്ണ ഷെട്ടി, കെ. സുരേഷ് നായക്, മണികണ്ഠ റൈ, ലോകേഷ് നോണ്ട എന്നിവര്‍ കഴിഞ്ഞ ഒക്ടോബര്‍ 25ന് കോടതിയില്‍ ഹാജരായിരുന്നു. മഞ്ചേശ്വരം തിരഞ്ഞെടുപ്പ് കോഴക്കേസില്‍ പരാതിയും അന്വേഷണവും നിയമാനുസൃതമല്ലെന്നും അതിനാല്‍ കേസ് റദ്ദാക്കണമെന്നുമാണ് പ്രതിഭാഗം ഹരജിയില്‍ പറയുന്നത്. മഞ്ചേശ്വരം നിയോജക മണ്ഡലത്തില്‍ ബി.എസ്.പി സ്ഥാനാര്‍ത്ഥിയായിരുന്ന കെ. സുന്ദരയെ തട്ടിക്കൊണ്ടുപോയി ഭീഷണിപ്പെടുത്തിയും പണം വാഗ്ദാനം ചെയ്തും സ്ഥാനാര്‍ത്ഥിത്വം പിന്‍വലിപ്പിച്ചുവെന്നാണ് കേസ്. പ്രതികള്‍ക്കെല്ലാം ഈ കേസില്‍ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്.

Related Articles
Next Story
Share it