നാളെയാണ് യുദ്ധം
ക്രിക്കറ്റ് വെറുമൊരു മത്സരം മാത്രമല്ല, രാജ്യങ്ങള്‍ തമ്മിലുള്ള കായിക യുദ്ധമാണ്. ഓസ്‌ട്രേലിയയുടെ മഞ്ഞപ്പടക്ക് നേരെ ഇന്ത്യയുടെ നീലപ്പട വിജയം നേടിയാല്‍ അത് ഒരുപക്ഷെ രാഷ്ട്രീയപരമായ നേട്ടമായി വിലയിരുത്തപ്പെട്ടേക്കാംഒന്നര മാസമായി ഇന്ത്യയിലെ മൈതാനങ്ങള്‍ ക്രിക്കറ്റ് ചൂടില്‍ വേവുകയാണ്. നാളെയാണ് ഫൈനല്‍. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള യുദ്ധം. പരാജയത്തിന്റെ കയ്പ്പറിയാതെ സമ്പൂര്‍ണ്ണ വിജയത്തിന്റെ രഥത്തിലേറിയാണ് ഇന്ത്യ കലാശക്കൊട്ടിന് ഓസ്‌ട്രേലിയയെ നേരിടാന്‍ എത്തുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് കപില്‍ദേവും മഹേന്ദ്രസിങ് ധോണിയും നേടിയെടുത്ത ആ ലോക കിരീടം രോഹിത് ശര്‍മയുടെ ടീം ഇന്ത്യ […]
ക്രിക്കറ്റ് വെറുമൊരു മത്സരം മാത്രമല്ല, രാജ്യങ്ങള്‍ തമ്മിലുള്ള കായിക യുദ്ധമാണ്. ഓസ്‌ട്രേലിയയുടെ മഞ്ഞപ്പടക്ക് നേരെ ഇന്ത്യയുടെ നീലപ്പട വിജയം നേടിയാല്‍ അത് ഒരുപക്ഷെ രാഷ്ട്രീയപരമായ നേട്ടമായി വിലയിരുത്തപ്പെട്ടേക്കാംഒന്നര മാസമായി ഇന്ത്യയിലെ മൈതാനങ്ങള്‍ ക്രിക്കറ്റ് ചൂടില്‍ വേവുകയാണ്. നാളെയാണ് ഫൈനല്‍. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള യുദ്ധം. പരാജയത്തിന്റെ കയ്പ്പറിയാതെ സമ്പൂര്‍ണ്ണ വിജയത്തിന്റെ രഥത്തിലേറിയാണ് ഇന്ത്യ കലാശക്കൊട്ടിന് ഓസ്‌ട്രേലിയയെ നേരിടാന്‍ എത്തുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് കപില്‍ദേവും മഹേന്ദ്രസിങ് ധോണിയും നേടിയെടുത്ത ആ ലോക കിരീടം രോഹിത് ശര്‍മയുടെ ടീം ഇന്ത്യ […]
ക്രിക്കറ്റ് വെറുമൊരു മത്സരം മാത്രമല്ല, രാജ്യങ്ങള്‍ തമ്മിലുള്ള കായിക യുദ്ധമാണ്. ഓസ്‌ട്രേലിയയുടെ മഞ്ഞപ്പടക്ക് നേരെ ഇന്ത്യയുടെ നീലപ്പട വിജയം നേടിയാല്‍ അത് ഒരുപക്ഷെ രാഷ്ട്രീയപരമായ നേട്ടമായി വിലയിരുത്തപ്പെട്ടേക്കാം
ഒന്നര മാസമായി ഇന്ത്യയിലെ മൈതാനങ്ങള്‍ ക്രിക്കറ്റ് ചൂടില്‍ വേവുകയാണ്. നാളെയാണ് ഫൈനല്‍. ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മിലുള്ള യുദ്ധം. പരാജയത്തിന്റെ കയ്പ്പറിയാതെ സമ്പൂര്‍ണ്ണ വിജയത്തിന്റെ രഥത്തിലേറിയാണ് ഇന്ത്യ കലാശക്കൊട്ടിന് ഓസ്‌ട്രേലിയയെ നേരിടാന്‍ എത്തുമ്പോള്‍ എല്ലാവരും ഉറ്റുനോക്കുന്നത് കപില്‍ദേവും മഹേന്ദ്രസിങ് ധോണിയും നേടിയെടുത്ത ആ ലോക കിരീടം രോഹിത് ശര്‍മയുടെ ടീം ഇന്ത്യ മറോട് ചേര്‍ക്കുമോ എന്നാണ്. കളിച്ച ഒന്‍മ്പത് മത്സരങ്ങളിലും തോല്‍വിയറിയാതെ മുന്നേറിയതും സെമിയില്‍ ന്യൂസിലന്‍ഡിനെതിരെ തിളക്കമാര്‍ന്ന വിജയം നേടിയതും ഇന്ത്യയുടെ കരുത്ത് കൂട്ടുന്നുണ്ട്. അപാരമായ വിജയത്തുടര്‍ച്ച നടത്തിയാണ് രോഹിത് ശര്‍മ്മ നയിക്കുന്ന ടീം ഇന്ത്യ ഫൈനലിലെത്തിയത്.
നാളെ അലഹബാദിലെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന സ്വപ്‌നതുല്യമായ ഫൈനല്‍ മത്സരത്തില്‍ ടീം ഇന്ത്യ ഓസ്ട്രേലിയയുടെ മഞ്ഞപ്പടയെ മറികടന്ന് ലോകകപ്പില്‍ മുത്തമിടുമെന്ന തികഞ്ഞ പ്രതീക്ഷയിലാണ് ഓരോ ഭാരതീയനും.
സെമി ഫൈനലിലേക്ക് ക്വാളിഫൈഡായ നാല് ടീമുകളില്‍ ഇന്ത്യ ന്യൂസിലന്റിനെയും ഓസ്ട്രേലിയ ദക്ഷിണാഫിക്കയെയും തോല്‍പിച്ചാണ് ഫൈനലില്‍ പ്രവേശിച്ചത്. ഇന്ത്യയും ഓസ്‌ട്രേലിയയും ഏറെ പരിചയസമ്പത്തും ആത്മവിശ്വാസത്തോടെയും കൂടിയാണ് നാളെ കളത്തിലിറങ്ങുന്നത്. എന്നതുകൊണ്ടുത്തന്നെ ഫൈനല്‍ മത്സരം വാശിയേറുമെന്നുറപ്പ്.
ഒരുപൊടിക്ക് ടീം ഇന്ത്യക്ക് തന്നെയാണ് മുന്‍തൂക്കമെന്ന് വിലയിരുത്തപ്പെടുന്നുണ്ട്. കഴിഞ്ഞ പത്ത് മത്സരങ്ങളിലും ഇന്ത്യ നടത്തിയ അജയ്യമായ മുന്നേറ്റവും ടീം സെറ്റപ്പും തന്നെയാണ് പ്രധാന കാരണം. ഒരുപക്ഷെ അടുത്ത കാലത്തൊന്നും ബൗളിങ്ങിലും ബാറ്റിംഗിലും ഇത്രയും പെര്‍ഫെക്റ്റായി ടീം ഇന്ത്യയെ കണ്ടിട്ടില്ല. ബാറ്റിംഗ് ഓര്‍ഡറും ബൗളിംഗ് ലൈനപ്പും ഒന്നിനൊന്ന് മെച്ചപ്പെട്ട് മുന്നേറുന്നത് കാണുമ്പോള്‍ ഇന്ത്യക്കാരന്‍ മാത്രമല്ല, ലോകമെമ്പാടുമുള്ള ക്രിക്കറ്റ് പ്രേമികളും കരുതുന്നു. ഇത്തവണ ഇന്ത്യ കപ്പുയര്‍ത്തുമെന്ന്.
രോഹിത് ശര്‍മയും ശുഭമന്‍ ഗില്ലും ബാറ്റ് കൊണ്ട് തുടങ്ങുമ്പോള്‍ അവര്‍ക്ക് പിന്നിലായി കിംഗ് കൊഹ്ലി മുതല്‍ കെ. എല്‍ രാഹുലും ശ്രേയസ്സ് അയ്യരും ജഡേജയും സൂര്യകുമാര്‍ യാദവുമെല്ലാം ബാറ്റ് കൊണ്ട് കവിത എഴുതിയാല്‍ കഴിഞ്ഞ കളികളെ പോലെ തന്നെ കലാശക്കളിയിലും അനായാസം റണ്‍ അടിച്ചു കൂട്ടാന്‍ ഇന്ത്യക്കാവും. ബൗളിങ്ങിലാണെങ്കില്‍ ബുമ്രയുടെ പേസ് മുതല്‍ നിലവിലെ രണ്ടാം റാങ്കുകാരന്‍ സിറാജ് തുടങ്ങി മുഹമ്മദ് ഷമിയും തകര്‍ത്തെറിയുമ്പോള്‍ കറക്കി എറിയാന്‍ മിടുക്കന്മാരായ കുല്‍ദീപ് യാദവും ജഡേജയും ഇത്രയുംനാള്‍ ചെയ്തത് പോലെ തുടര്‍ന്നാല്‍ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ ഇന്ത്യയുടെ വിജയാരവം മുഴങ്ങും.
അപ്പോഴും എതിരാളികളായ പാറ്റ് കമ്മിന്‍സണ്‍ നയിക്കുന്ന കങ്കാരു പടയെ ചെറുതായി കാണാന്‍ പറ്റില്ല. ആദ്യ രണ്ട് മത്സരങ്ങള്‍ തോറ്റു തുടങ്ങിയ അവര്‍ പിന്നീടുള്ള ഒരു മത്സരത്തില്‍ പോലും തോല്‍വി വഴങ്ങിയില്ല. തോല്‍വിയോടടുത്ത മത്സരത്തില്‍ പോലും ഒറ്റയാള്‍ പോരാട്ടം നടത്തി ടീമിനെ വിജയിപ്പിച്ച മാസ്വെല്ലിന്റെ മാസ്മരികമായ ഇന്നിഗ്സുകളും മഞ്ഞപ്പടക്ക് പ്രതീക്ഷ പകരുന്നു. പരിചയ സമ്പത്തുള്ള ഡേവിഡ് വാര്‍ണറും സ്റ്റീവ് സ്മിത്തും ബാറ്റുകൊണ്ട് പൊരുതാനുറച്ചാല്‍, ട്രാവിസ് ഹെഡും മിച്ചല്‍ മാര്‍ഷും പാറ്റ് കമ്മിന്‍സും കൂടെ നിന്നാല്‍, അവരില്‍ നിന്ന് വിജയം തട്ടിയെടുക്കാന്‍ എളുപ്പമാവില്ല. സ്റ്റാര്‍ക്കും ഹെസല്‍വുഡും ആദം സാംപയും ഇന്ത്യയെ എറിഞ്ഞുവീഴ്ത്താന്‍ തക്കം നോക്കി നില്‍ക്കുകയാണ്.
എത്തുതന്നെയായാലും നാളെ നരേന്ദ്രമോദി സ്റ്റേഡിയത്തില്‍ നടക്കുന്ന കലാശപ്പോര് ആവേശത്തിന്റെയും ആരവങ്ങളുടേതുമായിരിക്കുമെന്ന് ഉറപ്പ്. ഈ യുദ്ധത്തില്‍ ഓസ്‌ട്രേലിയയുടെ മഞ്ഞപ്പടയെ കീഴടക്കി ഇന്ത്യയുടെ നീലപ്പട കപ്പുയര്‍ത്തുന്നത് കാണാന്‍ പ്രത്യാശയോടെ കാത്തിരിക്കാം.
-അച്ചു പച്ചമ്പള