ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്രമന്ത്രി നിധിന്‍ ഗഡ്കരി; വാഹനത്തില്‍ ഫാസ് ടാഗ് സ്ഥാപിച്ചില്ലെങ്കില്‍ ടോള്‍ കവര്‍ച്ചയ്ക്കും ജിഎസ്ടി വെട്ടിപ്പിനും കേസ്

ന്യൂഡെല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരി. പൂര്‍ണമായും ജിപിഎസ് അടിസ്ഥാനപ്പെടുത്തിയുള്ള ടോള്‍ പിരിവ് ഏര്‍പ്പെടുത്തുമെന്നും ഫാസ് ടാഗ് ഉപയോഗിച്ച് ടോള്‍ നല്‍കാത്ത വാഹനങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണത്തിന് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ലോക്സഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വാഹനങ്ങളില്‍ ഫാസ്ടാഗ് സ്ഥാപിച്ചില്ലെങ്കില്‍ ടോള്‍ കവര്‍ച്ചയ്ക്കും ജിഎസ്ടി വെട്ടിപ്പിനും കേസുകളുണ്ടാകും. ഫാസ് ഉപയോഗിച്ചാണ് 93 ശതമാനം വാഹനങ്ങളും ടോള്‍ നല്‍കുന്നത്. ഏഴ് ശതമാനം വാഹനങ്ങള്‍ ഇത് ഉപയോഗിക്കുന്നില്ലെന്നും […]

ന്യൂഡെല്‍ഹി: ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്ത് ടോള്‍ ബൂത്തുകള്‍ ഇല്ലാതാക്കുമെന്ന് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിധിന്‍ ഗഡ്കരി. പൂര്‍ണമായും ജിപിഎസ് അടിസ്ഥാനപ്പെടുത്തിയുള്ള ടോള്‍ പിരിവ് ഏര്‍പ്പെടുത്തുമെന്നും ഫാസ് ടാഗ് ഉപയോഗിച്ച് ടോള്‍ നല്‍കാത്ത വാഹനങ്ങളെക്കുറിച്ച് പൊലീസ് അന്വേഷണത്തിന് നിര്‍ദേശിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. ലോക്സഭയില്‍ ചോദ്യോത്തര വേളയിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. വാഹനങ്ങളില്‍ ഫാസ്ടാഗ് സ്ഥാപിച്ചില്ലെങ്കില്‍ ടോള്‍ കവര്‍ച്ചയ്ക്കും ജിഎസ്ടി വെട്ടിപ്പിനും കേസുകളുണ്ടാകും.

ഫാസ് ഉപയോഗിച്ചാണ് 93 ശതമാനം വാഹനങ്ങളും ടോള്‍ നല്‍കുന്നത്. ഏഴ് ശതമാനം വാഹനങ്ങള്‍ ഇത് ഉപയോഗിക്കുന്നില്ലെന്നും ഇപ്പോഴും ഇരട്ടി ടോളാണ് കൊടുക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഒരു വര്‍ഷത്തിനുള്ളില്‍ രാജ്യത്തെ ബാഹ്യമായ(കെട്ടിട) എല്ലാ ടോള്‍ ബൂത്തുകളും നീക്കുമെന്ന് സഭയ്ക്ക് ഉറപ്പ് നല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ജിപിഎസ് വഴി ടോള്‍ പിരിക്കുമെന്ന് ഇതിന് അര്‍ഥം. (വാഹനങ്ങളിലെ) ജിപിഎസ് ഇമേജിംഗിനെ അടിസ്ഥാനപ്പെടുത്തി പണം പിരിക്കും' അദ്ദേഹം പറഞ്ഞു.

2016-ലാണ് ബൂത്തുകളില്‍ ഇലക്ട്രോണിക് പെയ്മെന്റ് വഴി ടോള്‍ നല്‍കാനായി ഫാസ്ടാഗ് സംവിധാനം നിലവില്‍ വന്നത്. ഫെബ്രുവരി മുതല്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ രാജ്യത്തെ ഇലക്ട്രോണിക് ടോള്‍ പ്ലാസകളില്‍ ഇരട്ടി തുക നല്‍കണം.

Related Articles
Next Story
Share it