ഗുസ്തിയില്‍ രവി കുമാര്‍ ദഹിയ്യ ഫൈനലില്‍; ടോക്യോ ഒളിമ്പിക്‌സില്‍ നാലാം മെഡല്‍ ഉറപ്പിച്ച് ഇന്ത്യ

ടോക്കിയോ: ഗുസ്തിയില്‍ രവി കുമാര്‍ ദഹിയ്യ ഫൈനല്‍ യോഗ്യത നേടിയതോടെ ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ നാലാം മെഡല്‍ ഉറപ്പിച്ചു. പുരുഷന്‍മാരുടെ 57 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് താരം ഫൈനലിലെത്തിയത്. വ്യാഴാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ രണ്ട് തവണ ലോകചാമ്പബ്യനായ റഷ്യന്‍ താരം സാവുര്‍ ഉഗ്വേവാണ് എതിരാളി. സെമിയില്‍ കസാഖിസ്ഥാന്റെ നൂര്‍ ഇസ്‌ലാം സനായേവിനെ 7-9നാണ് തകര്‍ത്തത്. വന്‍ ലീഡ് നേടിയ ശേഷമാണ് സനായേവ് തോല്‍വി നേരിട്ടത്. മെഡല്‍ ഉറപ്പിച്ചതോടെ ഗുസ്തിയില്‍ ഒളിമ്പിക്സ് മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ […]

ടോക്കിയോ: ഗുസ്തിയില്‍ രവി കുമാര്‍ ദഹിയ്യ ഫൈനല്‍ യോഗ്യത നേടിയതോടെ ടോക്യോ ഒളിമ്പിക്‌സില്‍ ഇന്ത്യ നാലാം മെഡല്‍ ഉറപ്പിച്ചു. പുരുഷന്‍മാരുടെ 57 കിലോ ഫ്രീസ്‌റ്റൈല്‍ വിഭാഗത്തിലാണ് താരം ഫൈനലിലെത്തിയത്. വ്യാഴാഴ്ച നടക്കുന്ന ഫൈനല്‍ പോരാട്ടത്തില്‍ രണ്ട് തവണ ലോകചാമ്പബ്യനായ റഷ്യന്‍ താരം സാവുര്‍ ഉഗ്വേവാണ് എതിരാളി.

സെമിയില്‍ കസാഖിസ്ഥാന്റെ നൂര്‍ ഇസ്‌ലാം സനായേവിനെ 7-9നാണ് തകര്‍ത്തത്. വന്‍ ലീഡ് നേടിയ ശേഷമാണ് സനായേവ് തോല്‍വി നേരിട്ടത്. മെഡല്‍ ഉറപ്പിച്ചതോടെ ഗുസ്തിയില്‍ ഒളിമ്പിക്സ് മെഡല്‍ നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ താരമാണ് രവി. കെ ഡി ജാദവ്, സുശീല്‍ കുമാര്‍, യോഗേശ്വര്‍ ദത്ത്, സാക്ഷി മാലിക് എന്നിവരാണ് ഇതിന് മുമ്പ് ഈയിനത്തില്‍ മെഡല്‍ നേടിയത്.

Related Articles
Next Story
Share it