ഒളിമ്പിക്‌സ് ട്രാക്കില്‍ വമ്പന്‍ അട്ടിമറി; 100 മീറ്റര്‍ സെമിയില്‍ ജമൈക്കന്‍ ഇതിഹാസം പുറത്ത്
ടോക്കിയോ: ഒളിമ്പിക്‌സ് ട്രാക്കില്‍ വമ്പന്‍ അട്ടിമറി. 100 മീറ്റര്‍ സെമിയില്‍ ജമൈക്കന്‍ ഇതിഹാസ താരം യൊഹാന്‍ ബ്ലേക്ക് പുറത്തായി. അതിവേഗക്കാരെ നിര്‍ണയിക്കുന്ന 100 മീറ്റര്‍ ഓട്ട മത്സരത്തിന്റെ സെമിയില്‍ ആറാമതായാണ് യൊഹാന്‍ ബ്ലേക്ക് ഫിനിഷ് ചെയ്തത്. 100 മീറ്ററില്‍ ഏറ്റവും മികച്ച 9.69 സെക്കന്‍ഡ് മികച്ച സമയമുള്ള ബ്ലേക്ക് ടോക്കിയോ ഒളിമ്പിക്‌സില്‍ 10.14 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്. ലോകത്തെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ താരമാണ് ബ്ലേക്ക്. ബ്ലേക്ക് മത്സരിച്ച ആദ്യ സെമിയില്‍ 9.96 സെക്കന്‍ഡില്‍ അമേരിക്കയുടെ ഫ്രേഡ് […]

ടോക്കിയോ: ഒളിമ്പിക്‌സ് ട്രാക്കില്‍ വമ്പന്‍ അട്ടിമറി. 100 മീറ്റര്‍ സെമിയില്‍ ജമൈക്കന്‍ ഇതിഹാസ താരം യൊഹാന്‍ ബ്ലേക്ക് പുറത്തായി. അതിവേഗക്കാരെ നിര്‍ണയിക്കുന്ന 100 മീറ്റര്‍ ഓട്ട മത്സരത്തിന്റെ സെമിയില്‍ ആറാമതായാണ് യൊഹാന്‍ ബ്ലേക്ക് ഫിനിഷ് ചെയ്തത്. 100 മീറ്ററില്‍ ഏറ്റവും മികച്ച 9.69 സെക്കന്‍ഡ് മികച്ച സമയമുള്ള ബ്ലേക്ക് ടോക്കിയോ ഒളിമ്പിക്‌സില്‍ 10.14 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.
ലോകത്തെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ താരമാണ് ബ്ലേക്ക്. ബ്ലേക്ക് മത്സരിച്ച ആദ്യ സെമിയില്‍ 9.96 സെക്കന്‍ഡില്‍ അമേരിക്കയുടെ ഫ്രേഡ് കേര്‍ളി ഒന്നാമതും 9.98 സെക്കന്‍ഡില്‍ കാനഡയുടെ ആന്ദ്രെ ഡെ ഗ്രാസ്സെ രണ്ടാമതുമെത്തി. ഇരുവരും ഫൈനലിലേക്ക് യോഗ്യത നേടി. രണ്ട് തവണ വീതം ഒളിമ്പിക്സില്‍ സ്വര്‍ണവും വെള്ളിയും നേടിയ ബ്ലേക്ക് രണ്ട് തവണ ലോക ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണവും നേടിയിട്ടുണ്ട്. ലോക റെക്കോര്‍ഡ് നേടിയ ജമൈക്കയുടെ റിലേ ടീമിലും ബ്ലേക്ക് അംഗമായിരുന്നു.