ഇടിക്കൂട്ടിലെ ഇന്ത്യന്‍ പ്രതീക്ഷ പൂജ റാണി സെമി കാണാതെ പുറത്തായി
ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷിച്ചിരുന്ന വനിതകളുടെ 75 കിലോഗ്രാം മിഡില്‍വെയ്റ്റില്‍ പൂജാ റാണി സെമി കാണാതെ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരമായ ചൈനയുടെ ലീ ചിയാനിനോടാണ് പൂജാ റാണി പരാജയപ്പെട്ടത്. പൊരുതി നോക്കാന്‍ പോലും സാധിക്കാതെയാണ് പൂജ റാണിയുടെ കീഴടങ്ങല്‍. സ്‌കോര്‍: 5-0. മൂന്നു റൗണ്ടിലും പൂജയെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു ചൈനീസ് താരത്തിന്റേത്. തുടക്കം മുതല്‍ ആക്രമിച്ചു മുന്നേറിയ ലീ പൂജയ്ക്ക് മുന്നേറാനുള്ള യാതൊരു അവസരവും നല്‍കിയില്ല. പ്രീക്വാര്‍ട്ടറില്‍ അള്‍ജീരിയയുടെ ഐചര്‍ക് […]

ടോക്യോ: ഒളിമ്പിക്‌സില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷിച്ചിരുന്ന വനിതകളുടെ 75 കിലോഗ്രാം മിഡില്‍വെയ്റ്റില്‍ പൂജാ റാണി സെമി കാണാതെ പുറത്തായി. ക്വാര്‍ട്ടര്‍ ഫൈനലില്‍ ലോക രണ്ടാം നമ്പര്‍ താരമായ ചൈനയുടെ ലീ ചിയാനിനോടാണ് പൂജാ റാണി പരാജയപ്പെട്ടത്. പൊരുതി നോക്കാന്‍ പോലും സാധിക്കാതെയാണ് പൂജ റാണിയുടെ കീഴടങ്ങല്‍. സ്‌കോര്‍: 5-0.
മൂന്നു റൗണ്ടിലും പൂജയെ നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു ചൈനീസ് താരത്തിന്റേത്. തുടക്കം മുതല്‍ ആക്രമിച്ചു മുന്നേറിയ ലീ പൂജയ്ക്ക് മുന്നേറാനുള്ള യാതൊരു അവസരവും നല്‍കിയില്ല. പ്രീക്വാര്‍ട്ടറില്‍ അള്‍ജീരിയയുടെ ഐചര്‍ക് ചിയാബിനെ 5-0 എന്ന ആധികാരിക സ്‌കോറില്‍ പരാജയപ്പെടുത്തിയെത്തിയ പൂജ റാണിയില്‍ ഇന്ത്യ മെഡല്‍ പ്രതീക്ഷിച്ചിരുന്നു.
റിയോ ഒളിമ്പിക്സിലെ വെങ്കല മെഡല്‍ ജേതാവ് കൂടിയാണ് ചൈനീസ് താരം ലീ ചിയാന്‍. 2018ല്‍ ഇന്ത്യയില്‍ നടന്ന ലോക ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലും 2017, 2019 വര്‍ഷങ്ങളില്‍ നടന്ന ഏഷ്യന്‍ ബോക്സിങ് ചാമ്പ്യന്‍ഷിപ്പിലും സ്വര്‍ണമണിഞ്ഞിരുന്നു. തന്റെ ഉയരക്കൂടുതലിന്റെ ആനുകൂല്യം മുഴുവന്‍ മുതലാക്കിയാണ് ചൈനീസ് താരത്തിന്റെ വിജയം.