ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഒരു മെഡല്‍ കൂടി; ബാഡ്മിന്റണില്‍ സിന്ധുവിന് വെങ്കലം; ചരിത്ര നേട്ടം

ടോക്കിയോ: ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ പി വി സിന്ധുവിന് വെങ്കലം. വൈകീട്ട് നടന്ന മത്സരത്തില്‍ ചൈനയുടെ ഹി ബിങ് ജിയാവോയെ പരാജയപ്പെടുത്തിയാണ് സിന്ധു മെഡല്‍ സ്വന്തമാക്കിയത്. നേരിട്ടുള്ള പോരാട്ടത്തില്‍ ഏകപക്ഷീയമായിരുന്നു സിന്ധുവിന്റെ വിജയം. ഇന്നലെ സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്പേയുടെ തായ് സു യിങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു പരാജയപ്പെട്ടിരുന്നു. റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ വെള്ളിമെഡല്‍ ജേതാവായ സിന്ധുവിന് ഇത്തവണ സ്വര്‍ണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സെമിയില്‍ കാലിടറുകയായിരുന്നു. ഇന്ത്യയ്ക്കായി ഒളിമ്പിക്സില്‍ സിന്ധുവിന്റെ […]

ടോക്കിയോ: ഒളിമ്പിക്‌സ് വനിതാ ബാഡ്മിന്റന്‍ സിംഗിള്‍സില്‍ പി വി സിന്ധുവിന് വെങ്കലം. വൈകീട്ട് നടന്ന മത്സരത്തില്‍ ചൈനയുടെ ഹി ബിങ് ജിയാവോയെ പരാജയപ്പെടുത്തിയാണ് സിന്ധു മെഡല്‍ സ്വന്തമാക്കിയത്. നേരിട്ടുള്ള പോരാട്ടത്തില്‍ ഏകപക്ഷീയമായിരുന്നു സിന്ധുവിന്റെ വിജയം.

ഇന്നലെ സെമിഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ചൈനീസ് തായ്പേയുടെ തായ് സു യിങ്ങിനോട് നേരിട്ടുള്ള സെറ്റുകള്‍ക്ക് സിന്ധു പരാജയപ്പെട്ടിരുന്നു. റിയോ ഒളിമ്പിക്സില്‍ ഇന്ത്യയുടെ വെള്ളിമെഡല്‍ ജേതാവായ സിന്ധുവിന് ഇത്തവണ സ്വര്‍ണം ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും സെമിയില്‍ കാലിടറുകയായിരുന്നു. ഇന്ത്യയ്ക്കായി ഒളിമ്പിക്സില്‍ സിന്ധുവിന്റെ മെഡല്‍ നേട്ടം രണ്ടായി.

ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ വനിതാ താരം ഒളിമ്പിക്‌സില്‍ രണ്ട് വ്യക്തിഗത മെഡല്‍ നേടുന്നത്. സുശീല്‍ കുമാറിന് ശേഷം രണ്ടു മെഡല്‍ നേടുന്ന ഇന്ത്യന്‍ താരവും സിന്ധു തന്നെ. നേരത്തെ വനിതാ 49 കിലോ വെയ്റ്റ്‌ലിഫ്റ്റില്‍ മീരാഭായ് ചാനു വെള്ളി മെഡല്‍ നേടിയിരുന്നു. ഇതോടെ ടോക്യോ ഒളിമ്പിക്‌സിലെ ഇന്ത്യയുടെ മെഡല്‍ നേട്ടം രണ്ടായി.

Related Articles
Next Story
Share it