റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധു ടോക്യോയില്‍ സെമിയില്‍ പുറത്ത്

ടോക്യോ: റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധു ടോക്യോയില്‍ സെമിയില്‍ പുറത്തായി. ചൈനീസ് തായ്പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിംഗിനോട് 18-21, 12-21 എന്ന സ്‌കോറിനാണ് സിന്ധു പരാജയമേറ്റുവാങ്ങിയത്. ആദ്യ ഗെയിമില്‍ ശക്തമായി പൊരുതിയെങ്കിലും രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ താരത്തെ തീര്‍ത്തും നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു തായ് സീ യിംഗ് പുറത്തെടുത്തത്. ഇവര്‍ തമ്മില്‍ അവസാനം കളിച്ച 19 മത്സരങ്ങളില്‍ 14ലും തായ് സീ യിംഗ് ആണ് വിജയിച്ചത്. അതിനാല്‍ തന്നെ […]

ടോക്യോ: റിയോ ഒളിമ്പിക്‌സിലെ വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധു ടോക്യോയില്‍ സെമിയില്‍ പുറത്തായി. ചൈനീസ് തായ്പേയിയുടെ ലോക ഒന്നാം നമ്പര്‍ താരം തായ് സൂ യിംഗിനോട് 18-21, 12-21 എന്ന സ്‌കോറിനാണ് സിന്ധു പരാജയമേറ്റുവാങ്ങിയത്. ആദ്യ ഗെയിമില്‍ ശക്തമായി പൊരുതിയെങ്കിലും രണ്ടാം ഗെയിമില്‍ ഇന്ത്യന്‍ താരത്തെ തീര്‍ത്തും നിഷ്പ്രഭമാക്കുന്ന പ്രകടനമായിരുന്നു തായ് സീ യിംഗ് പുറത്തെടുത്തത്.

ഇവര്‍ തമ്മില്‍ അവസാനം കളിച്ച 19 മത്സരങ്ങളില്‍ 14ലും തായ് സീ യിംഗ് ആണ് വിജയിച്ചത്. അതിനാല്‍ തന്നെ കടുത്ത സമ്മര്‍ദത്തോടെയാണ് സിന്ധു കളത്തിലിറങ്ങിയത്. നേരത്തെ തന്നെക്കാള്‍ റാങ്കിംഗില്‍ മുന്നിലുള്ള അകേന്‍ യമാഗുച്ചിയെ കടുത്ത പോരാട്ടത്തിനാടുവില്‍ നേരിട്ടുള്ള ഗെയിമുകളില്‍ കീഴടക്കിയാണ് സിന്ധു സെമിയില്‍ കടന്നത്. 21-13, 22-20നാണ് ജാപ്പനീസ് താരമായ യമാഗുച്ചിയെ സിന്ധു പരാജയപ്പെടുത്തിയത്.

Related Articles
Next Story
Share it