ടോക്കണുകള്‍ നേരത്തെ തീരുന്നു; ജനറല്‍ ആസ്പത്രിയില്‍ രോഗികളുടെ ബഹളം പതിവായി

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഒ.പി ടോക്കണുകള്‍ നേരത്തെ തന്നെ തീരുന്നതായി പരാതി. ഇതേ തുടര്‍ന്ന് രോഗികളും ആസ്പത്രി ജീവനക്കാരും തമ്മില്‍ വാക്കേറ്റവും പതിവായിരിക്കയാണ്. ജനറല്‍ ആസ്പത്രിയില്‍ ഏഴ് ഒ.പി വിഭാഗങ്ങളാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇവിടങ്ങളില്‍ രാവിലെ 6 മുതല്‍ തന്നെ രോഗികള്‍ ടോക്കനു വേണ്ടി എത്തുന്നു. വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രോഗികളാണ് ജനറല്‍ ആസ്പത്രിയെ ആശ്രയിക്കുന്നത്. എന്നാല്‍ പലപ്പോഴും എട്ടു മണിയോടെ തന്നെ ടോക്കണുകള്‍ തീര്‍ന്നതായി ജീവനക്കാര്‍ പറയുമ്പോള്‍ പല രോഗികളും വാക്കേറ്റത്തിലേര്‍പ്പെടുന്നു. ചില ജീവനക്കാരുടെ […]

കാസര്‍കോട്: കാസര്‍കോട് ജനറല്‍ ആസ്പത്രിയില്‍ ഒ.പി ടോക്കണുകള്‍ നേരത്തെ തന്നെ തീരുന്നതായി പരാതി. ഇതേ തുടര്‍ന്ന് രോഗികളും ആസ്പത്രി ജീവനക്കാരും തമ്മില്‍ വാക്കേറ്റവും പതിവായിരിക്കയാണ്.
ജനറല്‍ ആസ്പത്രിയില്‍ ഏഴ് ഒ.പി വിഭാഗങ്ങളാണ് പ്രവര്‍ത്തിച്ചു വരുന്നത്. ഇവിടങ്ങളില്‍ രാവിലെ 6 മുതല്‍ തന്നെ രോഗികള്‍ ടോക്കനു വേണ്ടി എത്തുന്നു.
വിവിധ ഭാഗങ്ങളില്‍ നിന്നുള്ള രോഗികളാണ് ജനറല്‍ ആസ്പത്രിയെ ആശ്രയിക്കുന്നത്. എന്നാല്‍ പലപ്പോഴും എട്ടു മണിയോടെ തന്നെ ടോക്കണുകള്‍ തീര്‍ന്നതായി ജീവനക്കാര്‍ പറയുമ്പോള്‍ പല രോഗികളും വാക്കേറ്റത്തിലേര്‍പ്പെടുന്നു. ചില ജീവനക്കാരുടെ സ്വാധീനം ഉപയോഗിച്ച് പലരും നേരത്തെ തന്നെ ടോക്കണുകള്‍ കൈക്കലാക്കുന്നതായാണ് വിവരം.
ദൂരഭാഗങ്ങളില്‍ നിന്നായി ഇവിടെയെത്തുന്ന പല രോഗികള്‍ക്കും പരിശോധനക്ക് സാഹചര്യം ലഭിക്കാത്തത് ദുരിതമുണ്ടാക്കുന്നു.

Related Articles
Next Story
Share it