ബദിയടുക്ക അംഗന്‍വാടിയുടെ ശൗചാലയം ഉപയോഗ ശൂന്യം; കുട്ടികളെ കൊണ്ട് വാടക മുറി തേടി പോകാന്‍ നിര്‍ദ്ദേശം
ബദിയടുക്ക: ബദിയടുക്ക അംഗന്‍വാടിയുടെ ശൗചാലയം ഉപയോഗ ശൂന്യമാണെന്ന് നോട്ടീസ് നല്‍കിയതോടെ കുട്ടികളെ കൊണ്ട് വാടക മുറി തേടി പോകാന്‍ നിര്‍ദ്ദേശം. പഞ്ചായത്ത് ഓഫീസിന് തൊട്ടുരുമ്മി പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയെ മാറ്റി പകരം സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം പണിയാന്‍ പദ്ധതിയെന്ന് അധികൃതര്‍ പറയുമ്പോഴും ശൗചാലയത്തിന്റെ പേരില്‍ അംഗന്‍വാടി കെട്ടിടം പൊളിച്ചു നീക്കാനുള്ള അധികൃതരുടെ ഭാഗത്ത് നിന്നുള്ള നീക്കം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.പഞ്ചായത്തിലെ 41 അംഗന്‍വാടികളില്‍ നാല് എണ്ണം ഒഴിച്ചാല്‍ ബാക്കി വരുന്ന അംഗന്‍വാടികള്‍ക്ക് എല്‍.എസ്.ജി.ഡി വിഭാഗത്തിലെ അസി. എഞ്ചിനിയര്‍ അണ്‍ഫിറ്റ് ലെറ്റര്‍ […]

ബദിയടുക്ക: ബദിയടുക്ക അംഗന്‍വാടിയുടെ ശൗചാലയം ഉപയോഗ ശൂന്യമാണെന്ന് നോട്ടീസ് നല്‍കിയതോടെ കുട്ടികളെ കൊണ്ട് വാടക മുറി തേടി പോകാന്‍ നിര്‍ദ്ദേശം. പഞ്ചായത്ത് ഓഫീസിന് തൊട്ടുരുമ്മി പ്രവര്‍ത്തിക്കുന്ന അംഗന്‍വാടിയെ മാറ്റി പകരം സ്ഥലം കണ്ടെത്തി പുതിയ കെട്ടിടം പണിയാന്‍ പദ്ധതിയെന്ന് അധികൃതര്‍ പറയുമ്പോഴും ശൗചാലയത്തിന്റെ പേരില്‍ അംഗന്‍വാടി കെട്ടിടം പൊളിച്ചു നീക്കാനുള്ള അധികൃതരുടെ ഭാഗത്ത് നിന്നുള്ള നീക്കം പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.
പഞ്ചായത്തിലെ 41 അംഗന്‍വാടികളില്‍ നാല് എണ്ണം ഒഴിച്ചാല്‍ ബാക്കി വരുന്ന അംഗന്‍വാടികള്‍ക്ക് എല്‍.എസ്.ജി.ഡി വിഭാഗത്തിലെ അസി. എഞ്ചിനിയര്‍ അണ്‍ഫിറ്റ് ലെറ്റര്‍ കഴിഞ്ഞ വര്‍ഷം നല്‍കിയിരുന്നു
അംഗന്‍വാടി വെല്‍ഫെയര്‍ കമ്മറ്റിയുടെ ശക്തമായ ഇടപെടല്‍ കാരണം നടപടികളില്‍ നിന്നും പിന്‍മാറി ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കി സുരക്ഷിത കെട്ടിടം ഉറപ്പ് വരുത്തിയിരുന്നു.
ബദിയടുക്ക അംഗന്‍വാടിക്ക് ശൗചാലയത്തിന്റെ പ്രവൃത്തിക്കായി ഒരു ലക്ഷം രൂപ നീക്കി വെച്ചതായി പഞ്ചായത്ത് അവകാശപ്പെട്ടിരുന്നു. എന്നാല്‍ നീക്കിവെച്ച പണം കടലാസില്‍ ഒതുങ്ങി. ഇത് മൂലം നിര്‍മ്മാണം നടന്നില്ല. പ്രവേശനോത്സവത്തിന് ശേഷം കിട്ടിയ ആദ്യ സമ്മാനമാണ് ടോയ്‌ലറ്റ് അണ്‍ഫിറ്റ് സര്‍ട്ടിഫിക്കറ്റ്.
2019-20 വര്‍ഷത്തെ പദ്ധതിയില്‍ നീക്കിവെച്ച 2,30,060 രൂപ ചെലവഴിച്ച് 2021ല്‍ ബദിയടുക്ക അംഗന്‍വാടി കെട്ടിടത്തിന് അടിസ്ഥാന സൗകര്യം ഏര്‍പ്പെടുത്തിരുന്നു. അംഗന്‍വാടികളുടെ അറ്റക്കുറ്റ പ്രവര്‍ത്തനങ്ങള്‍ക്ക് ലക്ഷങ്ങള്‍ ചെലവഴിക്കുമ്പോള്‍ ഈ അംഗന്‍വാടിയിലെ ശൗചാലയം മാത്രം കാണാതെ പോയത് എന്ന ചോദ്യമാണ് വെല്‍ഫെയര്‍ കമ്മിറ്റി ഉന്നയിക്കുന്നത്. അംഗന്‍വാടികളുടെ പ്രവര്‍ത്തനം നിരീക്ഷിക്കാനുള്ള സൂപ്പര്‍ വൈസര്‍മാരും ഇതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണത്രെ.
25 കുട്ടികളാണ് നിലവില്‍ ബദിയടുക്ക അംഗന്‍വാടിയില്‍ എത്തുന്നത്.
ബദിയടുക്ക അംഗന്‍വാടിക്കായി പുതിയ കെട്ടിടം നിര്‍മ്മിക്കാന്‍ 15 ലക്ഷം രൂപ നീക്കിവെച്ചതായി പഞ്ചായത്ത് സെക്രട്ടറി സി. രാജേന്ദ്രന്‍ പറഞ്ഞു.
ഇതിനായി പഞ്ചായത്ത് രണ്ട് സ്ഥലം കണ്ടെത്തി പരിഗണനയിലാണെന്ന് അധികൃതര്‍ പറഞ്ഞു.