കുന്താപുരത്ത് കന്നുകാലിതൊഴുത്തിന് സമീപം കളിക്കുകയായിരുന്ന രണ്ടരവയസുകാരന്‍ ചാണകക്കുഴിയില്‍ വീണ് മരിച്ചു

കുന്താപുരം: കുന്താപുരത്ത് കന്നുകാലി തൊഴുത്തിന് സമീപം കളിക്കുകയായിരുന്ന രണ്ടരവയസുകാരന്‍ ചാണക കുഴിയില്‍ വീണ് മരിച്ചു. കുന്താപുരം താലൂക്കിലെ കയില്‍കേരി മൊളഹള്ളിയിലെ ലാല്‍ ബിഹാരിയുടെ മകന്‍ അനുരാജ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. തൊഴുത്തിന് സമീപം കളിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതിരുന്നതിനെ തുടര്‍ന്ന് ലാല്‍ഹരി എത്തിയപ്പോള്‍ മലിനജലം നിറഞ്ഞ ചാണകക്കുഴിക്ക് സമീപം കുട്ടിയുടെ ചെരുപ്പുകള്‍ കണ്ടെത്തി. സംശയം തോന്നി ലാല്‍ഹരി കുഴിയില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നത്കണ്ടു. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കോട്ട […]

കുന്താപുരം: കുന്താപുരത്ത് കന്നുകാലി തൊഴുത്തിന് സമീപം കളിക്കുകയായിരുന്ന രണ്ടരവയസുകാരന്‍ ചാണക കുഴിയില്‍ വീണ് മരിച്ചു. കുന്താപുരം താലൂക്കിലെ കയില്‍കേരി മൊളഹള്ളിയിലെ ലാല്‍ ബിഹാരിയുടെ മകന്‍ അനുരാജ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ടാണ് സംഭവം. തൊഴുത്തിന് സമീപം കളിക്കുകയായിരുന്ന കുട്ടിയെ പിന്നീട് കാണാതിരുന്നതിനെ തുടര്‍ന്ന് ലാല്‍ഹരി എത്തിയപ്പോള്‍ മലിനജലം നിറഞ്ഞ ചാണകക്കുഴിക്ക് സമീപം കുട്ടിയുടെ ചെരുപ്പുകള്‍ കണ്ടെത്തി. സംശയം തോന്നി ലാല്‍ഹരി കുഴിയില്‍ തിരച്ചില്‍ നടത്തിയപ്പോള്‍ കുട്ടി അബോധാവസ്ഥയില്‍ കിടക്കുന്നത്കണ്ടു. ഉടന്‍ തന്നെ ആസ്പത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു. കോട്ട പൊലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Related Articles
Next Story
Share it