മൂന്ന് ലക്ഷത്തിലേറെ കുരുന്നുകള്‍ക്ക് ഇന്ന് ആദ്യാക്ഷരത്തിന്റെ തുടക്കം

കാസര്‍കോട്: സ്‌കൂള്‍ മുറ്റങ്ങളില്‍ ആരവങ്ങളും കുരുന്നുകളുടെ കളിചിരികളും കരച്ചിലുകളും ഇല്ലെങ്കിലും പ്രത്യാശയുടെ പുതുദിനത്തിലേക്ക് സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഇന്ന് കാലെടുത്തുവെച്ചു. ഓണ്‍ലൈനിന് മുന്നിലിരുന്ന് അവര്‍ പ്രവേശനോത്സവത്തിന്റെ കൗതുകങ്ങള്‍ നുകര്‍ന്നു. 'നമസ്‌കാരം പ്രിയ കുട്ടികളെ', 'ഗുഡ്‌മോണിംഗ് സ്റ്റുഡന്‍സ്' എന്നിങ്ങനെ കുട്ടികളെ സ്വാഗതം ചെയ്ത് അധ്യാപകര്‍ ഓണ്‍ലൈനിലെത്തിയപ്പോള്‍ വീട്ടിലിരുന്ന് കുട്ടികള്‍ കോറസോടെ പ്രത്യഭിവാദ്യം ചെയ്തു. ടീച്ചര്‍മാരെ കണ്ടപ്പോള്‍ അവരുടെ മുഖത്ത് സന്തോഷം വിരിഞ്ഞു. ഇന്ന് പ്രത്യാശയുടെ ദിനമെന്ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ സംസ്ഥാനതല പ്രവേശനോത്സവം ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം […]

കാസര്‍കോട്: സ്‌കൂള്‍ മുറ്റങ്ങളില്‍ ആരവങ്ങളും കുരുന്നുകളുടെ കളിചിരികളും കരച്ചിലുകളും ഇല്ലെങ്കിലും പ്രത്യാശയുടെ പുതുദിനത്തിലേക്ക് സംസ്ഥാനത്ത് മൂന്ന് ലക്ഷത്തിലേറെ വിദ്യാര്‍ത്ഥികള്‍ ഇന്ന് കാലെടുത്തുവെച്ചു. ഓണ്‍ലൈനിന് മുന്നിലിരുന്ന് അവര്‍ പ്രവേശനോത്സവത്തിന്റെ കൗതുകങ്ങള്‍ നുകര്‍ന്നു. 'നമസ്‌കാരം പ്രിയ കുട്ടികളെ', 'ഗുഡ്‌മോണിംഗ് സ്റ്റുഡന്‍സ്' എന്നിങ്ങനെ കുട്ടികളെ സ്വാഗതം ചെയ്ത് അധ്യാപകര്‍ ഓണ്‍ലൈനിലെത്തിയപ്പോള്‍ വീട്ടിലിരുന്ന് കുട്ടികള്‍ കോറസോടെ പ്രത്യഭിവാദ്യം ചെയ്തു. ടീച്ചര്‍മാരെ കണ്ടപ്പോള്‍ അവരുടെ മുഖത്ത് സന്തോഷം വിരിഞ്ഞു.
ഇന്ന് പ്രത്യാശയുടെ ദിനമെന്ന് തിരുവനന്തപുരം കോട്ടണ്‍ഹില്‍ സ്‌കൂളില്‍ സംസ്ഥാനതല പ്രവേശനോത്സവം ഓണ്‍ലൈന്‍ ആയി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. പുതിയ ലോകം കെട്ടിപ്പടുക്കാനുള്ള തുടക്കമാണിതെന്നും മുഖ്യമന്ത്രി പറഞ്ഞു. വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി അക്ഷര ദീപം തെളിയിച്ചു.

Related Articles
Next Story
Share it