റമദാന്‍ 27-ാം രാവ് ഇന്ന്; പുണ്യം പ്രതീക്ഷിച്ച് വിശ്വാസികള്‍ പള്ളികളിലേക്കൊഴുകും
കാസര്‍കോട്: ആയിരം മാസത്തിന്റെ പുണ്യം പെയ്തിറങ്ങുന്ന രാവ് പ്രതീക്ഷിച്ച് വിശ്വാസികള്‍ ഇന്ന് റമദാനിന്റെ 27-ാം രാവിനെ പ്രാര്‍ത്ഥനകള്‍ കൊണ്ട് സമ്പന്നമാക്കും. ആയിരം മടങ്ങ് പ്രതിഫലം പ്രതീക്ഷിക്കുന്ന ലൈലത്തുല്‍ ഖദ്‌റിന് കൂടുതല്‍ സാധ്യത റമദാനിലെ 27-ാം രാവിലാണെന്ന വിശ്വാസത്തില്‍ വിശ്വാസികള്‍ ഇന്നത്തെ രാവിനെ ആരാധനകള്‍ കൊണ്ട് മുഖരിതമാക്കും. പള്ളികള്‍ ഇടതടവില്ലാതെ വിശ്വാസികളെ കൊണ്ട് നിറയും. ഉറക്കമൊഴിച്ച് അല്ലാഹുവിന് ആരാധനകളര്‍പ്പിച്ച് ദിക്‌റ് ചൊല്ലിയും ഖുര്‍ആന്‍ പാരായണം നടത്തിയും ഇന്നത്തെ രാത്രിയെ അവര്‍ പകലാക്കി മാറ്റും. അര്‍ധരാത്രി മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന തസ്ബീഹ് […]

കാസര്‍കോട്: ആയിരം മാസത്തിന്റെ പുണ്യം പെയ്തിറങ്ങുന്ന രാവ് പ്രതീക്ഷിച്ച് വിശ്വാസികള്‍ ഇന്ന് റമദാനിന്റെ 27-ാം രാവിനെ പ്രാര്‍ത്ഥനകള്‍ കൊണ്ട് സമ്പന്നമാക്കും. ആയിരം മടങ്ങ് പ്രതിഫലം പ്രതീക്ഷിക്കുന്ന ലൈലത്തുല്‍ ഖദ്‌റിന് കൂടുതല്‍ സാധ്യത റമദാനിലെ 27-ാം രാവിലാണെന്ന വിശ്വാസത്തില്‍ വിശ്വാസികള്‍ ഇന്നത്തെ രാവിനെ ആരാധനകള്‍ കൊണ്ട് മുഖരിതമാക്കും. പള്ളികള്‍ ഇടതടവില്ലാതെ വിശ്വാസികളെ കൊണ്ട് നിറയും. ഉറക്കമൊഴിച്ച് അല്ലാഹുവിന് ആരാധനകളര്‍പ്പിച്ച് ദിക്‌റ് ചൊല്ലിയും ഖുര്‍ആന്‍ പാരായണം നടത്തിയും ഇന്നത്തെ രാത്രിയെ അവര്‍ പകലാക്കി മാറ്റും. അര്‍ധരാത്രി മണിക്കൂറുകളോളം നീണ്ടുനില്‍ക്കുന്ന തസ്ബീഹ് നിസ്‌കാരം എല്ലാ പള്ളികളിലും ഉണ്ടാവും. ഖിയാമുല്ലൈലിനും പാതിരാ നേരങ്ങളില്‍ പള്ളികളില്‍ വിശ്വാസികള്‍ ഒത്തുകൂടാറുണ്ട്. തളങ്കര മാലിക് ദീനാര്‍ പള്ളിയിലേക്കടക്കം പ്രധാന തീര്‍ത്ഥാടന കേന്ദ്രങ്ങളിലേക്ക് ഇന്ന് തറാബീഹ് നിസ്‌കാരത്തിന് ശേഷം ദിക്‌റ്-സ്വലാത്തുകളുമായി വിശ്വാസികള്‍ ഒഴുകും. ഇന്നത്തെ രാത്രി മാലിക് ദീനാര്‍ പള്ളിയില്‍ മാത്രം ആയിരങ്ങളാണ് ഒത്തുകൂടുക. വിശ്വാസികളെ വരവേല്‍ക്കാന്‍ പള്ളി കമ്മിറ്റിയും വിവിധ സംഘടനകളും ഒരുങ്ങി. ആയിരങ്ങള്‍ക്ക് പായസ-ചായ വിതരണം ഉണ്ടാവും.
അവസാനത്തെ വെള്ളിയാഴ്ചയായ ഇന്നലെ ജുമുഅ നിസ്‌കാര ഖുത്തുബകളില്‍ ഖത്തീബുമാര്‍ കണ്ണീരോടെ റമദാന് വിടചൊല്ലി. അസ്സലാമു അലൈക്കും യാ ശഹ്‌റ റമദാന്‍ എന്നുചൊല്ലി ഖത്തീബുമാര്‍ റമദാന് വിട പറഞ്ഞതോടെ തേങ്ങലോടെയാണ് വിശ്വാസികള്‍ അത് ഏറ്റുചൊല്ലിയത്. റമദാനില്‍ കൈവരിച്ച ചൈതന്യം എക്കാലത്തും കെടാതെ സൂക്ഷിക്കണമെന്ന് ഇമാമുമാര്‍ ആഹ്വാനം ചെയ്തു. ഇന്നലെ ജുമുഅ നിസ്‌കാരത്തിന് പള്ളികളെല്ലാം നിറഞ്ഞുകവിഞ്ഞിരുന്നു.