കാസര്‍കോടിന് ഇന്ന് 40-ാം പിറന്നാള്‍

കാസര്‍കോട്: കാസര്‍കോട് ജില്ലക്ക് ഇന്ന് 40-ാം പിറന്നാള്‍. നിരവധി ഭാഷകള്‍, വിവിധ ആചാരങ്ങള്‍, വ്യത്യസ്തങ്ങളായ അനുഷ്ഠാനങ്ങള്‍, വൈവിധ്യമാര്‍ന്ന കലകള്‍ തുടങ്ങിയ പ്രത്യേകതകളേറെ. ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന, പ്രകൃതി രമണീയമായ ഗ്രാമങ്ങളുള്ള, സഞ്ചാരികളെ ആകര്‍ഷിക്കുന്ന ബേക്കല്‍ കോട്ടയും റാണിപുരവും അടക്കമുള്ള വിനോദ കേന്ദ്രങ്ങളുള്ള, മാലിക് ദീനാര്‍ മസ്ജിദും മധൂര്‍, അനന്തപുരം ക്ഷേത്രങ്ങളും ബേളാ ചര്‍ച്ചും അടക്കം ആരാധനാലയങ്ങള്‍ കൈകോര്‍ത്ത് പിടിക്കുന്ന കാസര്‍കോടിന് സന്തോഷിക്കാന്‍ ഏറെയുണ്ടെങ്കിലും 40ന്റെ കരുത്ത് ജില്ല നേടിയോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലാതില്ല. ആരോഗ്യ, […]

കാസര്‍കോട്: കാസര്‍കോട് ജില്ലക്ക് ഇന്ന് 40-ാം പിറന്നാള്‍. നിരവധി ഭാഷകള്‍, വിവിധ ആചാരങ്ങള്‍, വ്യത്യസ്തങ്ങളായ അനുഷ്ഠാനങ്ങള്‍, വൈവിധ്യമാര്‍ന്ന കലകള്‍ തുടങ്ങിയ പ്രത്യേകതകളേറെ. ഏറ്റവും കൂടുതല്‍ നദികള്‍ ഒഴുകുന്ന, പ്രകൃതി രമണീയമായ ഗ്രാമങ്ങളുള്ള, സഞ്ചാരികളെ ആകര്‍ഷിക്കുന്ന ബേക്കല്‍ കോട്ടയും റാണിപുരവും അടക്കമുള്ള വിനോദ കേന്ദ്രങ്ങളുള്ള, മാലിക് ദീനാര്‍ മസ്ജിദും മധൂര്‍, അനന്തപുരം ക്ഷേത്രങ്ങളും ബേളാ ചര്‍ച്ചും അടക്കം ആരാധനാലയങ്ങള്‍ കൈകോര്‍ത്ത് പിടിക്കുന്ന കാസര്‍കോടിന് സന്തോഷിക്കാന്‍ ഏറെയുണ്ടെങ്കിലും 40ന്റെ കരുത്ത് ജില്ല നേടിയോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലാതില്ല. ആരോഗ്യ, വിദ്യാഭ്യാസ, വ്യവസായ, വിനോദ, കാര്‍ഷിക രംഗങ്ങലില്‍ ജില്ല ഇനിയും മുന്നേറാനുണ്ട്. എയിംസ് അടക്കമുള്ള അനിവാര്യമായ ആവശ്യങ്ങള്‍ നിവര്‍ത്തപ്പെടാനുമുണ്ട്. എങ്കിലും 1984ല്‍ ജില്ല പിറക്കുന്നതിന് മുമ്പുള്ള സാഹചര്യങ്ങളില്‍ നിന്ന് പതുക്കെപതുക്കെ മുന്നേറാന്‍ കഴിഞ്ഞിട്ടുണ്ടെന്നത് പരമാര്‍ത്ഥമാണ്. അവഗണിക്കപ്പെട്ട ജില്ല എന്ന പേരുദോഷത്തിന്റെ നാണക്കേടില്‍ നിന്ന് കാസര്‍കോട് പതുക്കെ മോചിതമായി തുടങ്ങിയിട്ടുണ്ടെങ്കിലും ഒരു ജനതക്ക് വേണ്ട ആവശ്യങ്ങളില്‍ പലതും ഇനിയും യാഥാര്‍ത്ഥ്യമാവേണ്ടതുണ്ടെന്ന ബോധ്യത്തില്‍ നിന്ന്, ആ ആവശ്യങ്ങള്‍ നേടിയെടുക്കാനുള്ള ശ്രമങ്ങളില്‍ പരസ്പരം പഴി ചാരാതെ നമുക്ക് കൈകോര്‍ത്ത് നീങ്ങാം. 40-ാം പിറന്നാളിന് ആശംസകള്‍.

Related Articles
Next Story
Share it