ഇന്ന് ദു:ഖവെള്ളി; ക്രൈസ്തവ ദേവാലയങ്ങളില്‍ പ്രത്യേകം ചടങ്ങുകള്‍
കാസര്‍കോട്: യേശുദേവന്റെ കുരിശുമരണത്തിന്റെയും പീഡാനുഭവങ്ങളുടെയും ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളുമുണ്ട്. കാസര്‍കോട് ജില്ലയിലെ ദേവാലയങ്ങളിലും പ്രാര്‍ത്ഥനകളും ചടങ്ങുകളും നടത്തുന്നുണ്ട്. പ്രധാന കേന്ദ്രങ്ങളില്‍ കുരിശിന്റെ വഴിയും നടക്കും. എറണാകുളം മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍ ഭക്തര്‍ ഇന്ന് പുലര്‍ച്ചെ തന്നെ മലകയറി തുടങ്ങി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ കോട്ടയം കുടമാളൂര്‍ സെന്റ് […]

കാസര്‍കോട്: യേശുദേവന്റെ കുരിശുമരണത്തിന്റെയും പീഡാനുഭവങ്ങളുടെയും ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ദു:ഖവെള്ളി ആചരിക്കുന്നു. ഇതോടനുബന്ധിച്ച് ക്രൈസ്തവ ദേവാലയങ്ങളില്‍പ്രത്യേക പ്രാര്‍ത്ഥനകളും ചടങ്ങുകളുമുണ്ട്. കാസര്‍കോട് ജില്ലയിലെ ദേവാലയങ്ങളിലും പ്രാര്‍ത്ഥനകളും ചടങ്ങുകളും നടത്തുന്നുണ്ട്. പ്രധാന കേന്ദ്രങ്ങളില്‍ കുരിശിന്റെ വഴിയും നടക്കും. എറണാകുളം മലയാറ്റൂര്‍ സെന്റ് തോമസ് പള്ളിയില്‍ ഭക്തര്‍ ഇന്ന് പുലര്‍ച്ചെ തന്നെ മലകയറി തുടങ്ങി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. സിറോ മലബാര്‍ സഭ അധ്യക്ഷന്‍ മേജര്‍ ആര്‍ച്ച് ബിഷപ്പ് റാഫേല്‍ തട്ടില്‍ കോട്ടയം കുടമാളൂര്‍ സെന്റ് മേരീസ് ആര്‍ക്കി എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ ദു:ഖവെള്ളി ശ്രുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും. അന്ത്യ അത്താഴ വേളയില്‍ യേശുക്രിസ്തു ശിഷ്യന്‍മാരുടെ പാദങ്ങള്‍ കഴുകി ചുംബിച്ചതിന്റെ ഓര്‍മ്മ പുതുക്കി ഇന്നലെ ദേവാലയങ്ങളില്‍ പെസഹ ആചരിച്ചു. കാല്‍ കഴുകല്‍ ശുശ്രൂഷ, ആരാധന, അപ്പം മുറിക്കല്‍ തുടങ്ങിയവ നടന്നു. പള്ളത്തിങ്കാലിലെ കുറ്റിക്കോല്‍ സെന്റ് തോമസ് കപ്പൂച്ചിന്‍ ദേവാലയത്തില്‍ ഫാദര്‍ പ്രകാശ് കാഞ്ഞിരത്തിങ്കലും പടുപ്പ് സെന്റ് ജോര്‍ജ് ദേവാലയത്തില്‍ ഫാദര്‍ തോമസ് പാമ്പയ്ക്കലും കയ്യാര്‍ ക്രിസ്തുരാജാ ചര്‍ച്ചില്‍ ഫാദര്‍ വിഷാല്‍ മോനിഷയും നേതൃത്വം നല്‍കി. ജില്ലയിലെ വിവിധ ചര്‍ച്ചുകളില്‍ ഇന്ന് വൈകിട്ടാണ് ദു:ഖവെള്ളിയുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ നടക്കുന്നത്. ഞായറാഴ്ച പുലര്‍ച്ചെ ഉയിര്‍പ്പു തിരുനാള്‍ തിരുകര്‍മ്മങ്ങളും നടക്കും.