കുമ്പളയില്‍ ലോറിയില്‍ കടത്തിയ 30 ലക്ഷത്തോളം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ പിടിച്ചു

കുമ്പള: ഉള്ളിച്ചാക്കുകളുടെ മറവില്‍ ലോറിയില്‍ കടത്തുകയായിരുന്ന 30 ലക്ഷത്തോളം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ കുമ്പള പൊലീസ് പിടികൂടി. ഇന്ന് രാവിലെ ഒമ്പതരയോടെ കുമ്പള എസ്.ഐ ടി.എം വിപിനും സംഘവും നടത്തിയ പരിശോധനയിലാണ് വന്‍ പുകയില ഉല്‍പ്പന്നങ്ങളുടെ കടത്ത് പിടിച്ചത്. ലോറി ഡ്രൈവര്‍ കൊല്ലം സ്വദേശി അന്‍വറി(43)നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കുമ്പള ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ലോറിയുടെ പിറക് വശത്ത് ഉള്ളിച്ചാക്കുകള്‍ അടുക്കിവെച്ച് മുന്‍ഭാഗത്ത് ചാക്കുകെട്ടുകളിലാക്കിയാണ് […]

കുമ്പള: ഉള്ളിച്ചാക്കുകളുടെ മറവില്‍ ലോറിയില്‍ കടത്തുകയായിരുന്ന 30 ലക്ഷത്തോളം രൂപയുടെ പുകയില ഉല്‍പ്പന്നങ്ങള്‍ കുമ്പള പൊലീസ് പിടികൂടി. ഇന്ന് രാവിലെ ഒമ്പതരയോടെ കുമ്പള എസ്.ഐ ടി.എം വിപിനും സംഘവും നടത്തിയ പരിശോധനയിലാണ് വന്‍ പുകയില ഉല്‍പ്പന്നങ്ങളുടെ കടത്ത് പിടിച്ചത്. ലോറി ഡ്രൈവര്‍ കൊല്ലം സ്വദേശി അന്‍വറി(43)നെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തുവരുന്നു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് കുമ്പള ദേശീയപാതയില്‍ നടത്തിയ വാഹന പരിശോധനക്കിടെയാണ് പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്. ലോറിയുടെ പിറക് വശത്ത് ഉള്ളിച്ചാക്കുകള്‍ അടുക്കിവെച്ച് മുന്‍ഭാഗത്ത് ചാക്കുകെട്ടുകളിലാക്കിയാണ് പുകയില ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചത്. കര്‍ണാടകയില്‍ നിന്ന് തിരുവനന്തപുരം ഭാഗത്തേക്കാണ് പാന്‍ ഉല്‍പ്പന്നങ്ങള്‍ കടത്താന്‍ ശ്രമിച്ചെതെന്നാണ് വിവരം. കര്‍ണാടകയില്‍ നിന്ന് കാസര്‍കോട് വഴി പുകയില ഉല്‍പ്പന്നങ്ങളുടെ കടത്ത് വ്യാപകമാണ്.

Related Articles
Next Story
Share it