തച്ചങ്ങാട് സ്‌കൂളിലെ കുട്ടിപ്പൊലീസിന് യൂണിഫോം വിതരണം ചെയ്തു

തച്ചങ്ങാട്: ഈ അധ്യയന വര്‍ഷം മുതല്‍ കുട്ടിപ്പോലീസ് യൂണിറ്റ് ആരംഭിച്ച തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ക്കുള്ള യൂണിഫോം വിതരണം ചെയ്തു. 44 കേഡറ്റുകള്‍ക്കുള്ള യൂണിഫോം ആണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ലളിതമായ ചടങ്ങുകളോടെ ഇന്‍സ്‌പെക്ടര്‍ നസീബ് സി.എച്ച്. വിതരണം ചെയ്തത്. പി.ടി.എ. പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ പൊടിപ്പളം അധ്യക്ഷതവഹിച്ചു. സീനിയര്‍ അസിസ്റ്റന്റ് വിജയകുമാര്‍, എസ്.പി.സി. ഗാര്‍ഡിയന്‍ പി.ടി.എ. പ്രസിഡണ്ട് ജിതേന്ദ്രകുമാര്‍, പൊലീസ് ഓഫീസര്‍മാരായ അജയ് കെ.വി., ധന്യ പി., തച്ചങ്ങാട് ഗവ. ഹൈസ്‌കൂള്‍ എ.സി.പി.ഒ. […]

തച്ചങ്ങാട്: ഈ അധ്യയന വര്‍ഷം മുതല്‍ കുട്ടിപ്പോലീസ് യൂണിറ്റ് ആരംഭിച്ച തച്ചങ്ങാട് ഗവ. ഹൈസ്‌കൂളിലെ സ്റ്റുഡന്റ്‌സ് പൊലീസ് കേഡറ്റുകള്‍ക്കുള്ള യൂണിഫോം വിതരണം ചെയ്തു. 44 കേഡറ്റുകള്‍ക്കുള്ള യൂണിഫോം ആണ് കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ട് ലളിതമായ ചടങ്ങുകളോടെ ഇന്‍സ്‌പെക്ടര്‍ നസീബ് സി.എച്ച്. വിതരണം ചെയ്തത്. പി.ടി.എ. പ്രസിഡണ്ട് ഉണ്ണികൃഷ്ണന്‍ പൊടിപ്പളം അധ്യക്ഷതവഹിച്ചു.
സീനിയര്‍ അസിസ്റ്റന്റ് വിജയകുമാര്‍, എസ്.പി.സി. ഗാര്‍ഡിയന്‍ പി.ടി.എ. പ്രസിഡണ്ട് ജിതേന്ദ്രകുമാര്‍, പൊലീസ് ഓഫീസര്‍മാരായ അജയ് കെ.വി., ധന്യ പി., തച്ചങ്ങാട് ഗവ. ഹൈസ്‌കൂള്‍ എ.സി.പി.ഒ. സുജിത എ.പി., അഭിലാഷ് രാമന്‍, മനോജ് പിലിക്കോട് എന്നിവര്‍ സംബന്ധിച്ചു.
ഹെഡ്മാസ്റ്റര്‍ സുരേശന്‍ പി.കെ. സ്വാഗതവും കമ്മ്യൂണിറ്റി പൊലീസ് ഓഫീസര്‍ ഡോ. സുനില്‍കുമാര്‍ കോറോത്ത് നന്ദിയും പറഞ്ഞു.

Related Articles
Next Story
Share it