കാഞ്ഞങ്ങാട്: മുന്നില്‍പെട്ട യുവതിയെ രക്ഷിക്കാന്‍ വെട്ടിച്ച കാര്‍ ബൈക്കിലിടിച്ചു. ഇടിയുടെ ആഘാതത്തില്‍ ബൈക്കോടിച്ച യുവാവ് തെറിച്ചു വീണെങ്കിലും നിസാര പരി ക്കുകളോടെ രക്ഷപ്പെട്ടു. ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. ഇന്നലെ വൈകിട്ട് ആറങ്ങാടി ദേശീയപാതയില്‍ മദ്രസയുടെ മുന്നിലാണ് അപകടം. യുവതി കാറിടിക്കാതെ രക്ഷപ്പെട്ടു.