കുഞ്ഞിനെ തിരികെ കിട്ടാന്‍ അനുപമ നിരാഹാരം തുടങ്ങി
തിരുവനന്തപുരം: തട്ടിയെടുക്കപ്പെട്ട കുഞ്ഞിനെ തിരികെ കിട്ടാന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനുപമ എസ്. ചന്ദ്രന്റെ നിരാഹാര സമരം ആരംഭിച്ചു. പെറ്റമ്മയെന്ന നിലയില്‍ നീതി നല്‍കേണ്ടവര്‍ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താന്‍ കൂട്ടുനിന്നതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് അനുപമ പറഞ്ഞു. തനിക്ക് വേണ്ട സമയത്ത് പാര്‍ട്ടി സഹായിച്ചില്ലെന്നും ഇപ്പോള്‍ പാര്‍ട്ടിക്ക് എത്രമാത്രം സഹായിക്കാനാകുമെന്ന് അറിയില്ലെന്നും അനുപമ പ്രതികരിച്ചു. എ.വിജയരാഘവന് പരാതി നല്‍കുകയും നേരില്‍ കാണുകയും ചെയ്‌തെന്നും അനുപമ പറഞ്ഞു. അതിനിടെ അനുപമയുടെ കുട്ടിയുടെ വിവരം തേടി കേന്ദ്ര അഡോപ്ഷന്‍ റിസോഴ്‌സ് സമിതിക്ക് പൊലീസ് […]

തിരുവനന്തപുരം: തട്ടിയെടുക്കപ്പെട്ട കുഞ്ഞിനെ തിരികെ കിട്ടാന്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ അനുപമ എസ്. ചന്ദ്രന്റെ നിരാഹാര സമരം ആരംഭിച്ചു. പെറ്റമ്മയെന്ന നിലയില്‍ നീതി നല്‍കേണ്ടവര്‍ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താന്‍ കൂട്ടുനിന്നതില്‍ പ്രതിഷേധിച്ചാണ് സമരമെന്ന് അനുപമ പറഞ്ഞു. തനിക്ക് വേണ്ട സമയത്ത് പാര്‍ട്ടി സഹായിച്ചില്ലെന്നും ഇപ്പോള്‍ പാര്‍ട്ടിക്ക് എത്രമാത്രം സഹായിക്കാനാകുമെന്ന് അറിയില്ലെന്നും അനുപമ പ്രതികരിച്ചു. എ.വിജയരാഘവന് പരാതി നല്‍കുകയും നേരില്‍ കാണുകയും ചെയ്‌തെന്നും അനുപമ പറഞ്ഞു. അതിനിടെ അനുപമയുടെ കുട്ടിയുടെ വിവരം തേടി കേന്ദ്ര അഡോപ്ഷന്‍ റിസോഴ്‌സ് സമിതിക്ക് പൊലീസ് കത്ത് അയച്ചു. 2020 ഒക്‌ടോബര്‍ 19നും 25നും ഇടയില്‍ ലഭിച്ച കുട്ടികളുടെ വിവരം നല്‍കണമെന്നാണ് ആവശ്യം. ശിശുക്ഷേമ സമിതിയില്‍ നിന്ന് വിവരം ലഭിക്കാത്തതിനെ തുടര്‍ന്നാണ് നടപടി.
അതിനിടെ, പാര്‍ട്ടി അറിഞ്ഞാണ് അനുപമയുടെ കുട്ടിയെ ദത്ത് നല്‍കിയതെന്ന ആരോപണം സി.പി.എം. സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍ തള്ളി. അനുപമയ്ക്ക് കുട്ടിയെ കണ്ടെത്താന്‍ പാര്‍ട്ടി പിന്തുണ നല്‍കുമെന്നും വിഷയം നിയമപരമായി പരിഹരിക്കേണ്ടതാണെന്നും പാര്‍ട്ടി ഇടപെടേണ്ട വിഷയമല്ലെന്നും വിജയരാഘവന്‍ ന്യൂഡല്‍ഹിയില്‍ പറഞ്ഞു.