ജല അതോറിറ്റി ജീവനക്കാരുടെ സമരം അവസാനിപ്പിക്കാന്‍<br>സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണം-എന്‍.എ നെല്ലിക്കുന്ന്
കാസര്‍കോട്: ജല അതോറിറ്റി ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌ക്കരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളവാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ഐ.എന്‍.ടി.യു .സിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം .എല്‍.എ ആവശ്യപ്പെട്ടു.ജല അതോറിറ്റി വിദ്യാനഗര്‍ ഓഫീസിന് മുന്നില്‍ ഐക്യദാര്‍ഢ്യ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനിശ്ചിത കാല സത്യാഗ്രഹസമരം അമ്പത് ദിവസം പിന്നിട്ടിട്ടും സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജില്ലാ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യധര്‍ണ്ണ സംഘടിപ്പിച്ചത്.സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ […]

കാസര്‍കോട്: ജല അതോറിറ്റി ജീവനക്കാര്‍ക്ക് ശമ്പള പരിഷ്‌ക്കരണം അനുവദിക്കണമെന്നാവശ്യപ്പെട്ട് കേരളവാട്ടര്‍ അതോറിറ്റി സ്റ്റാഫ് അസോസിയേഷന്‍ ഐ.എന്‍.ടി.യു .സിയുടെ നേതൃത്വത്തില്‍ നടക്കുന്ന അനിശ്ചിത കാല സത്യാഗ്രഹ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് എന്‍.എ നെല്ലിക്കുന്ന് എം .എല്‍.എ ആവശ്യപ്പെട്ടു.
ജല അതോറിറ്റി വിദ്യാനഗര്‍ ഓഫീസിന് മുന്നില്‍ ഐക്യദാര്‍ഢ്യ ധര്‍ണ്ണ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനിശ്ചിത കാല സത്യാഗ്രഹസമരം അമ്പത് ദിവസം പിന്നിട്ടിട്ടും സമരം ഒത്തുതീര്‍പ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ജില്ലാ കേന്ദ്രങ്ങളില്‍ ഐക്യദാര്‍ഢ്യധര്‍ണ്ണ സംഘടിപ്പിച്ചത്.
സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ പ്രസിഡണ്ട് വിനോദ് അരമന അധ്യക്ഷത വഹിച്ചു. കേരള വാട്ടര്‍ അതോറിറ്റി പെന്‍ഷനേഴ്‌സ് കോണ്‍ഗ്രസ്സ് സംസ്ഥാന വൈസ് പ്രസിഡണ്ട് ബാബു മണിയങ്ങാനം, ഓര്‍ഗനൈസിംഗ് സെക്രട്ടറി പ്രഭാകരന്‍ കരിച്ചേരി, ഐ .എന്‍.ടി.യു.സി ജില്ലാ സെക്രട്ടറി ഷാഹുല്‍ ഹമീദ്, സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന വൈസ് പ്രസിഡണ്ട് വിനോദ് എരവില്‍, കേന്ദ്ര കമ്മിറ്റി അംഗം കെ.വി രമേശ്, ജില്ലാ ട്രഷറര്‍ വി. പത്മനാഭന്‍, ഐ.എന്‍.ടി.യു.സി കാസര്‍കോട് നിയോജക മണ്ഡലം പ്രസിഡണ്ട് സി.ജെ ടോണി, എന്നിവര്‍ അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു.
ജില്ലാ സെക്രട്ടറി കെ.വി വേണുഗോപാലന്‍ സ്വാഗതവും സംസ്ഥാന കമ്മിറ്റി അംഗം കെ.പി താരേഷ് നന്ദിയും പറഞ്ഞു.