അഗ്നിപഥ് പിൻവലിക്കണമെന്ന് പ്രിയങ്ക ഗാന്ധി

ന്യൂഡൽഹി: കരസേനയിൽ നാല് വർഷത്തെ ഹ്രസ്വകാല നിയമനത്തിനായി പ്രഖ്യാപിച്ച 'അഗ്നിപഥ്' പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്‌. പദ്ധതി പിൻ‌വലിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മനസ്സിലാകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ വിമർശനം. സർക്കാർ തിടുക്കത്തിൽ ഒരു തീരുമാനം എടുക്കുകയും യുവാക്കളെ കടുത്ത പ്രതിസന്ധിയിലാക്കുകയും ചെയ്തു. നരേന്ദ്ര മോദിജീ, ഈ പദ്ധതി എത്രയും വേഗം പിൻ വലിക്കണം. പ്രായത്തിൽ ഇളവ് നൽകി സൈനിക […]

ന്യൂഡൽഹി: കരസേനയിൽ നാല് വർഷത്തെ ഹ്രസ്വകാല നിയമനത്തിനായി പ്രഖ്യാപിച്ച 'അഗ്നിപഥ്' പദ്ധതിക്കെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ്‌. പദ്ധതി പിൻ‌വലിക്കണമെന്ന് പ്രിയങ്ക ഗാന്ധി ആവശ്യപ്പെട്ടു. സാധാരണക്കാരന്റെ ആവശ്യങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് മനസ്സിലാകുന്നില്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളിലും പദ്ധതിക്കെതിരായ പ്രതിഷേധം അക്രമാസക്തമായ സാഹചര്യത്തിലാണ് കോൺഗ്രസിന്റെ വിമർശനം. സർക്കാർ തിടുക്കത്തിൽ ഒരു തീരുമാനം എടുക്കുകയും യുവാക്കളെ കടുത്ത പ്രതിസന്ധിയിലാക്കുകയും ചെയ്തു. നരേന്ദ്ര മോദിജീ, ഈ പദ്ധതി എത്രയും വേഗം പിൻ വലിക്കണം. പ്രായത്തിൽ ഇളവ് നൽകി സൈനിക റിക്രൂട്ട്മെന്റ് പഴയത് പോലെ നടത്തണമെന്നും പ്രിയങ്ക ട്വിറ്ററിൽ കുറിച്ചു.

Related Articles
Next Story
Share it