തൃശൂരില്‍ മുരളീധരന് വേണ്ടി ചുവരെഴുതി ടി.എന്‍ പ്രതാപന്‍

തൃശൂര്‍: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നിട്ടില്ല. ഇന്നലെ വരെ തൃശൂരില്‍ കേട്ടത് നിലവിലെ എം.പി ടി.എന്‍ പ്രതാപന്റെ പേരാണ്. അദ്ദേഹം പ്രചരണവും തുടങ്ങിയിരുന്നു. എന്നാല്‍ ഇന്നലെ രാത്രി മുതല്‍, കെ. മുരളീധരനായിരിക്കും തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന സൂചന വന്നപ്പോള്‍ ഇതുകേട്ട് പ്രതാപന്‍ പിണങ്ങിയുമില്ല. പ്രതാപനെ വിളിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തരോട് അദ്ദേഹം ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു: 'എന്റെ ജീവന്‍ എന്റെ പാര്‍ട്ടിയാണ്. എന്നെപ്പോലെ നിസാരനായ ഒരാളെ നേതാവാക്കിയത് കോണ്‍ഗ്രസാണ്. പാര്‍ട്ടി എന്ത് പറഞ്ഞാലും അനുസരിക്കും. […]

തൃശൂര്‍: കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം വന്നിട്ടില്ല. ഇന്നലെ വരെ തൃശൂരില്‍ കേട്ടത് നിലവിലെ എം.പി ടി.എന്‍ പ്രതാപന്റെ പേരാണ്. അദ്ദേഹം പ്രചരണവും തുടങ്ങിയിരുന്നു. എന്നാല്‍ ഇന്നലെ രാത്രി മുതല്‍, കെ. മുരളീധരനായിരിക്കും തൃശൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി എന്ന സൂചന വന്നപ്പോള്‍ ഇതുകേട്ട് പ്രതാപന്‍ പിണങ്ങിയുമില്ല. പ്രതാപനെ വിളിച്ച് പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തരോട് അദ്ദേഹം ചിരിച്ചുകൊണ്ട് തന്നെ പറഞ്ഞു: 'എന്റെ ജീവന്‍ എന്റെ പാര്‍ട്ടിയാണ്. എന്നെപ്പോലെ നിസാരനായ ഒരാളെ നേതാവാക്കിയത് കോണ്‍ഗ്രസാണ്. പാര്‍ട്ടി എന്ത് പറഞ്ഞാലും അനുസരിക്കും. കേരളത്തിലെ ഏറ്റവും മികച്ച രാഷ്ട്രീയ നേതാവാണ് കെ. മുരളീധരന്‍. തൃശൂരില്‍ ആര് മത്സരിച്ചാലും ഞാന്‍ ഒപ്പമുണ്ടാകും. ഇവിടെ ഓപ്പറേഷന്‍ താമര വിജയിക്കില്ല'.
എന്നിട്ടും തീര്‍ന്നില്ല പ്രതാപന്റെ രാഷ്ട്രീയ കൂറ്. തന്നെ ഒഴിവാക്കി മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കുന്നതിന്റെ പരിഭവം ആ മുഖത്ത് ഒട്ടും കണ്ടില്ല എന്ന് മാത്രമല്ല, തൃശൂരില്‍ കെ. മുരളീധരന് വേണ്ടി അദ്ദേഹം ചുവരെഴുതുകയും ചെയ്തു.
മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിക്കും മുമ്പേ ഇത്തരമൊരു മാന്യത കാട്ടിയ നേതാവിന്റെ പ്രവര്‍ത്തനം കണ്ട് കയ്യടിക്കുകയാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍. പ്രതാപന് വേണ്ടി തൃശൂരില്‍ 150 ഓളം സ്ഥലങ്ങളില്‍ ചുവരെഴുത്തുകള്‍ നടത്തിയിരുന്നു. ആയിരക്കണക്കിന് പോസ്റ്ററുകള്‍ ഇറക്കുകയും ചെയ്തിരുന്നു. ഇവയൊക്കെ എന്ത് ചെയ്യുമെന്ന ഒരു മാധ്യമ പ്രവര്‍ത്തകന്റെ ചോദ്യത്തിന് അവിടെയൊക്കെ കെ. മുരളീധരന്റെ ചിത്രവും പേരും വരുമെന്ന് സുസ്‌മേരവദനനായി പ്രതാപന്‍ പറഞ്ഞു.

Related Articles
Next Story
Share it