കേരള ചരിത്രത്തിലെ ഏറ്റവും ഊര്‍ജസ്വലനായ പ്രതിപക്ഷ നേതാവ്; രമേശ് ചെന്നിത്തലയെ തഴഞ്ഞതിന് പിന്നാലെ പ്രതികരിച്ച് ടി എന്‍ പ്രതാപന്‍

തൃശൂര്‍: രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും ഒഴിവാക്കിയതിന് പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ എംപി. കേരള ചരിത്രത്തിലെ ഏറ്റവും ഊര്‍ജസ്വലനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തലയെന്നും ഭരണമാറ്റം മാത്രം നോക്കി ഒരു പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നത് നീതികേടാണെന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും റിസ്‌കെടുത്ത പ്രതിപക്ഷ നേതാവാണ് അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരിന്റെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിച്ച് തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച നേതാവിന് മുന്നില്‍ പലതവണ സര്‍ക്കാര്‍ തീരുമാനങ്ങളില്‍ നിന്ന് […]

തൃശൂര്‍: രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തുനിന്നും ഒഴിവാക്കിയതിന് പിന്നാലെ പ്രതികരിച്ച് കോണ്‍ഗ്രസ് നേതാവ് ടി എന്‍ പ്രതാപന്‍ എംപി. കേരള ചരിത്രത്തിലെ ഏറ്റവും ഊര്‍ജസ്വലനായ പ്രതിപക്ഷ നേതാവായിരുന്നു രമേശ് ചെന്നിത്തലയെന്നും ഭരണമാറ്റം മാത്രം നോക്കി ഒരു പ്രതിപക്ഷ നേതാവിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നത് നീതികേടാണെന്നും അദ്ദേഹം പറഞ്ഞു.

ഏറ്റവും റിസ്‌കെടുത്ത പ്രതിപക്ഷ നേതാവാണ് അദ്ദേഹം. കഴിഞ്ഞ സര്‍ക്കാരിന്റെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിച്ച് തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച നേതാവിന് മുന്നില്‍ പലതവണ സര്‍ക്കാര്‍ തീരുമാനങ്ങളില്‍ നിന്ന് പിറകോട്ട് പോകാനും പലതും തിരുത്താനും നിര്‍ബന്ധിതരായി. ശക്തമായ സൈബര്‍ ആക്രമണങ്ങളെയും വ്യക്തിഹത്യകളെയും വകവെക്കാതെയാണ് ലീഡര്‍ രമേശ് ചെന്നിത്തല കഴിഞ്ഞ അഞ്ചുവര്‍ഷവും പ്രവര്‍ത്തിച്ചത്.

"കേരളത്തിന്റെ ചരിത്രത്തിലെ ഏറ്റവും ഊര്‍ജ്ജസ്വലനായ പ്രതിപക്ഷനേതാവായിരുന്നു രമേശ് ചെന്നിത്തല. ഏറ്റവും റിസ്‌കെടുത്ത പ്രതിപക്ഷനേതാവ്. കഴിഞ്ഞ സര്‍ക്കാരിന്റെ ഓരോ നീക്കങ്ങളും കൃത്യമായി നിരീക്ഷിച്ച് തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നതില്‍ വിശ്രമമില്ലാതെ പ്രവര്‍ത്തിച്ച നേതാവിന് മുന്നില്‍ പലതവണ സര്‍ക്കാര്‍ തീരുമാനങ്ങളില്‍ നിന്ന് പിറകോട്ട് പോകാനും പലതും തിരുത്താനും നിര്‍ബന്ധിതരായി.
ശക്തമായ സൈബര്‍ ആക്രമണങ്ങളെയും വ്യക്തിഹത്യകളെയും വകവെക്കാതെയാണ് ലീഡര്‍ രമേശ് ചെന്നിത്തല കഴിഞ്ഞ അഞ്ചുവര്‍ഷവും പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്റെ കേരളയാത്രക്ക് ലഭിച്ച സ്വീകാര്യതയും ജനകീയതയും അദ്ദേഹത്തിന്റെ സേവനത്തിന് പൊതുജനം നല്‍കിയ അംഗീകാരമായിരുന്നു. ഭരണമാറ്റം മാത്രം നോക്കി ഒരു പ്രതിപക്ഷനേതാവിന്റെ പ്രവര്‍ത്തനം വിലയിരുത്തുന്നത് നീതികേടാകും.
കഴിഞ്ഞ അഞ്ചുവര്‍ഷം പ്രതിപക്ഷത്തെ നയിച്ച ലീഡര്‍ രമേശ് ചെന്നിത്തലക്ക് ഹൃദയത്തില്‍ നിന്നൊരു ബിഗ് സല്യൂട്ട്." അദ്ദേഹം പറഞ്ഞു.

Related Articles
Next Story
Share it