വ്യാജ കോവിഡ് വാക്സിന്‍ സ്വീകരിച്ച തൃണമൂല്‍ എം.പിയും നടിയുമായ മിമി ചക്രബര്‍ത്തി അവശനിലയില്‍
കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വ്യാജ കോവിഡ് വാക്സിന്‍ സ്വീകരിച്ച തൃണമൂല്‍ എം.പിയും നടിയുമായ മിമി ചക്രബര്‍ത്തി അവശനിലയില്‍. കൊല്‍ക്കത്തയില്‍ നടന്ന വ്യാജ വാക്‌സിനേഷന്‍ ക്യാമ്പില്‍ വെച്ചാണ് മിമി ചക്രബര്‍ത്തി നാല് ദിവസം മുമ്പ് വാക്സിന്‍ സ്വീകരിച്ചത്. ശനിയാഴ്ച രാവിലെയോടെയാണ് എംപി അവശനിലയിലായത്. കരള്‍ സംബന്ധമായ പ്രശ്നങ്ങളുള്ള താരത്തിന് നിര്‍ജ്ജലീകരണം, വയറുവേദന എന്നിവ അനുഭവപ്പെടുകയായിരുന്നു. രക്ത സമ്മര്‍ദവും കുറഞ്ഞു. ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് മിമി. എം.പിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി. അതേസമയം നലുദിവസം മുമ്പ് […]

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ വ്യാജ കോവിഡ് വാക്സിന്‍ സ്വീകരിച്ച തൃണമൂല്‍ എം.പിയും നടിയുമായ മിമി ചക്രബര്‍ത്തി അവശനിലയില്‍. കൊല്‍ക്കത്തയില്‍ നടന്ന വ്യാജ വാക്‌സിനേഷന്‍ ക്യാമ്പില്‍ വെച്ചാണ് മിമി ചക്രബര്‍ത്തി നാല് ദിവസം മുമ്പ് വാക്സിന്‍ സ്വീകരിച്ചത്. ശനിയാഴ്ച രാവിലെയോടെയാണ് എംപി അവശനിലയിലായത്. കരള്‍ സംബന്ധമായ പ്രശ്നങ്ങളുള്ള താരത്തിന് നിര്‍ജ്ജലീകരണം, വയറുവേദന എന്നിവ അനുഭവപ്പെടുകയായിരുന്നു. രക്ത സമ്മര്‍ദവും കുറഞ്ഞു.
ഇപ്പോള്‍ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയാണ് മിമി. എം.പിയുടെ ആരോഗ്യനില നിലവില്‍ തൃപ്തികരമാണെന്ന് ഡോക്ടര്‍ വ്യക്തമാക്കി. അതേസമയം നലുദിവസം മുമ്പ് എടുത്ത വ്യാജ വാക്സിനുമായി ബന്ധപ്പെട്ടാണോ ഇവര്‍ക്ക് അസുഖം വന്നതെന്ന് പറയാറായിട്ടില്ലെന്നും ഡോക്ടര്‍ പറഞ്ഞു.
വാക്‌സിനേഷന്‍ ക്യാമ്പിലേക്ക് മുഖ്യാതിഥിയായാണ് എം.പിയെ ക്ഷണിച്ചത്. വാക്‌സിനേഷന്‍ ചുമതല വഹിക്കുന്ന ഐ.എ.എസ് ഓഫീസര്‍ ആണെന്ന് പറഞ്ഞ് ക്യാമ്പിന് മേല്‍നോട്ടം വഹിച്ച ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. കൊല്‍ക്കത്ത മുനിസിപ്പാലിറ്റി സംഘടിപ്പിച്ച ക്യാമ്പാണ് ഇതെന്നാണ് അറസ്റ്റിലായ ദേബാഞ്ചന്‍ ദേബ് അറിയിച്ചതെന്ന് മിമി ചക്രബര്‍ത്തി പറഞ്ഞു. 250 ഓളം പേരാണ് ക്യാമ്പില്‍ വാക്‌സിന്‍ സ്വീകരിച്ചത്. കോവിഷീല്‍ഡ് ആണെന്ന് പറഞ്ഞാണ് കുത്തിവെച്ചത്. വാക്‌സിന്‍ സ്വീകരിച്ച ശേഷം ഇതുസംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിക്കാതിരുന്നതോടെയാണ് മിമി ചക്രബര്‍ത്തി പോലീസില്‍ പരാതി നല്‍കിയത്. കോവിന്‍ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഓരാളോടും ആധാര്‍ കാര്‍ഡ് വിവരങ്ങളൊന്നും തേടിയില്ലെന്നും എംപി പറഞ്ഞു.
ക്യാമ്പില്‍ കുത്തിവെപ്പിന് ഉപയോഗിച്ച വാക്‌സിന്‍ പോലീസ് വിദഗ്ധ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൊല്‍ക്കത്ത പോലീസ് കേസ് ഡിറ്റക്ടീവ് ഡിപ്പാര്‍ട്ടുമെന്റിന് കൈമാറി.