ടി.എം ഷാഹിദ് തെക്കില്‍ കര്‍ണാടക കെ.പി.സി.സി ജനറല്‍ സെക്രട്ടറി
കാസര്‍കോട്: കര്‍ണാടക സംസ്ഥാന കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി കാസര്‍കോട് സ്വദേശി ടി.എം ഷാഹിദ് തെക്കിലിനെ എ.ഐ.സി.സി പ്രസിഡണ്ട് മല്ലികാര്‍ജുന ഖാര്‍കെ യുടെ അംഗീകാരത്തോടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നിയമിച്ചു. മംഗലപുരം സുള്ള്യ അരണത്തോട് തെക്കിലിലാണ് ഇപ്പോള്‍ ഷാഹിദിന്റെ പ്രവര്‍ത്തന മേഖല. എന്‍.എസ്.യു.ഐ സുള്ള്യ നെഹ്റു കോളേജ് യൂണിറ്റ് ജനറല്‍ സെക്രട്ടറി, സുള്ള്യ താലൂക്ക് ജനറല്‍ സെക്രട്ടറി, ദക്ഷിണ കന്നട ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, […]

കാസര്‍കോട്: കര്‍ണാടക സംസ്ഥാന കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി കാസര്‍കോട് സ്വദേശി ടി.എം ഷാഹിദ് തെക്കിലിനെ എ.ഐ.സി.സി പ്രസിഡണ്ട് മല്ലികാര്‍ജുന ഖാര്‍കെ യുടെ അംഗീകാരത്തോടെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നിയമിച്ചു. മംഗലപുരം സുള്ള്യ അരണത്തോട് തെക്കിലിലാണ് ഇപ്പോള്‍ ഷാഹിദിന്റെ പ്രവര്‍ത്തന മേഖല. എന്‍.എസ്.യു.ഐ സുള്ള്യ നെഹ്റു കോളേജ് യൂണിറ്റ് ജനറല്‍ സെക്രട്ടറി, സുള്ള്യ താലൂക്ക് ജനറല്‍ സെക്രട്ടറി, ദക്ഷിണ കന്നട ജില്ലാ ജനറല്‍ സെക്രട്ടറി, സംസ്ഥാന ജനറല്‍ സെക്രട്ടറി, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, മൈനോറിറ്റി കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, കെ.പി.സി.സി സെക്രട്ടറി തുടങ്ങിയ നിലകളിലില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. രണ്ട് തവണ കേന്ദ്ര കയര്‍ ബോര്‍ഡ് അംഗമായിരുന്നു. കര്‍ണാടക ഫോറസ്റ്റ് ഡവലപ്പ്‌മെന്റ് കോര്‍പ്പറേഷന്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗം, വഖഫ് കൗണ്‍സില്‍ മെമ്പര്‍, ലേബര്‍ വെല്‍ഫെയര്‍ ബോര്‍ഡ് മെമ്പര്‍, സുള്ള്യ താലൂക്ക് മൈനോറിറ്റി കോഓപ്പറേറ്റീവ് ബാങ്ക് പ്രസിഡണ്ട് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. കാസര്‍കോട് തെക്കില്‍ കുടുംബാംഗമാണ്.
ഭാര്യ ഷമ അഹമദ് നായന്മാര്‍മൂല. മക്കള്‍: ലണ്ടനില്‍ ഡിഗ്രി വിദ്യാര്‍ത്ഥിയും എന്‍.എസ്.യു.ഐ മംഗലാപുരം ജില്ലാ സോഷ്യല്‍ മീഡിയ കോര്‍ഡിനേറ്ററുമായ ടി.എം ഷാസ് തെക്കില്‍, കാസര്‍കോട് ദഖീറത്ത് സ്‌കൂള്‍ പ്ലസ് ടു വിദ്യാര്‍ത്ഥി ടി.എം ഷൈന്‍ തെക്കില്‍, ദി ഗാര്‍ഡിയന്‍ സ്‌കൂള്‍ 7-ാം തരം വിദ്യാര്‍ത്ഥി ടി.എം ഷായാന്‍ തെക്കില്‍.