ടി.കെ.കെ.സ്മാരക പുരസ്‌കാരം എ.കെ. നാരായണന്

കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ-സാമൂഹ്യ മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന ടി.കെ.കെ നായരുടെ സ്മരണക്കായി കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടി.കെ.കെ ഫൗണ്ടേഷന്‍എര്‍പ്പെടുത്തിയ 16ാ-മത് പുരസ്‌കാരം മുതിര്‍ന്ന രാഷ്ട്രീയനേതാവും ട്രേഡ് യൂണിയന്‍ നേതാവുമായ എ.കെ നാരായണന് സമര്‍പ്പിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. സി.കെ ശ്രീധരന്‍, വൈ. ചെയര്‍മാന്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് അസ്‌ലം, സെക്രട്ടറി ടി.കെ നാരായണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി മൂന്നാം വാരത്തില്‍ കാഞ്ഞങ്ങാട് നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ.എം […]

കാഞ്ഞങ്ങാട്: മാധ്യമ പ്രവര്‍ത്തകനും രാഷ്ട്രീയ-സാമൂഹ്യ മേഖലകളില്‍ നിറസാന്നിധ്യവുമായിരുന്ന ടി.കെ.കെ നായരുടെ സ്മരണക്കായി കാഞ്ഞങ്ങാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ടി.കെ.കെ ഫൗണ്ടേഷന്‍എര്‍പ്പെടുത്തിയ 16ാ-മത് പുരസ്‌കാരം മുതിര്‍ന്ന രാഷ്ട്രീയനേതാവും ട്രേഡ് യൂണിയന്‍ നേതാവുമായ എ.കെ നാരായണന് സമര്‍പ്പിക്കുമെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ അഡ്വ. സി.കെ ശ്രീധരന്‍, വൈ. ചെയര്‍മാന്‍ കെ. വേണുഗോപാലന്‍ നമ്പ്യാര്‍, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് അസ്‌ലം, സെക്രട്ടറി ടി.കെ നാരായണന്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ജനുവരി മൂന്നാം വാരത്തില്‍ കാഞ്ഞങ്ങാട് നടക്കുന്ന ചടങ്ങില്‍ നിയമസഭാ സ്പീക്കര്‍ എ.എം ഷംസീര്‍ പുരസ്‌കാരം സമ്മാനിക്കും. അവിഭക്ത കണ്ണൂര്‍ ജില്ലയിലും പിന്നീട് കാസര്‍കോട് ജില്ലയിലും ട്രേഡ് യൂണിയന്‍ പ്രസ്ഥാനം കെട്ടിപ്പെടുക്കുന്നതില്‍, നേതൃനിരയില്‍നിന്ന് ത്യാഗപൂര്‍ണമായ പ്രവര്‍ത്തനം കാഴ്ച വെച്ച എ.കെ നാരായണന്‍ 1939ല്‍ നീലേശ്വരത്തിനടുത്ത് പാലായിലാണ് ജനിച്ചത്.
ഹൊസ്ദുര്‍ഗ് താലൂക്ക് ബീഡി തൊഴിലാളി യൂണിയന്‍ സംഘടിപ്പിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച എ.കെ അതിന്റെ സെക്രട്ടറി എന്ന നിലയില്‍ തൃക്കരിപ്പൂര്‍ ഉദുമ വരെയുളള പ്രദേശങ്ങളില്‍ അസംഘടിതരായ ബീഡി തൊഴിലാളികളെ ഒരു സംഘടിത ശക്തിയാക്കി മാറ്റുന്നതില്‍ നേതൃത്വം നല്‍കി. കേരളാ ദിനേശ്ബീഡി കേന്ദ്ര സംഘം ഡയറക്ടര്‍ എന്ന നിലയിലും ഹൊസ്ദുര്‍ഗ് ദിനേശ്ബീഡി സംഘം പ്രസിഡന്റ് എന്ന നിലയിലും ദിനേശ് ബീഡി സഹകരണ സംഘം വളര്‍ത്തുവാനും എ.കെ നേതൃത്വപരമായ പങ്കുവഹിച്ചു.
1960കളിലും 1970കളിലും ഹൊസ്ദുര്‍ഗ്ഗ് താലൂക്കിലെ തൊഴില്‍ രംഗത്തെ അസംഘടിതരെ സംഘടിപ്പിക്കുന്നതിനുണ്ടായ ചുവടുവെപ്പുകളുടെ യെല്ലാം ഉറവിടം എ.കെ നാരായണനായിരുന്നു. ചുള്ളി പോപ്പുലര്‍ സമരത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് പൊലീസ് സ്റ്റേഷന്‍ ഉപരോധ സമരത്തില്‍ പങ്കെടുത്തതിന് ഭീകരമായ ലോക്കപ്പ് മര്‍ദ്ദനത്തിന് ഇരയായി. ജില്ല നിലവില്‍ വന്നതിന് ശേഷം സി.ഐ.ടി.യുവിന്റെ ജില്ലാ സെക്രട്ടറിയായി. സി.ഐ.ടി.യു.വിന്റെ സംസ്ഥാന വൈസ് പ്രസിഡന്റായി ദീര്‍ഘകാലം പ്രവര്‍ത്തിച്ചു. 1990ല്‍ സി.പി.എം ജില്ലാ സെക്രട്ടറിയായി. നിസ്വര്‍ത്ഥമായ രാഷ്ട്രീയ പ്രവര്‍ത്തനത്തിലുടെ അദ്ദേഹം ജില്ലയിലെ ജനങ്ങളുടെയാകെ നേതാവായി ഉയര്‍ന്നു. ഇപ്പോള്‍ വിശ്രമ ജീവിതം നയിക്കുന്നു. കെ. ഇന്ദിരയാണ് ഭാര്യ. ലൈല, അനിത, ആശ, സീമ എന്നിവര്‍ മക്കളും നാരായണന്‍ അരയി, അഡ്വ. യുദുനാഥ്, ജൈനേന്ദ്രന്‍, അശോകന്‍ മരുമക്കളുമാണ്.
കെ. മാധവന്‍, അഡ്വ. ഹമീദലി ഷംനാട്, ഡോ. കെ.പി. പ്രഭാകരന്‍ നായര്‍, കാനായി കുഞ്ഞിരാമന്‍, സായിറാംഭട്ട്, കടന്നപ്പള്ളി രാമചന്ദ്രന്‍, എം. കുഞ്ഞിരാമന്‍ നമ്പ്യാര്‍, കെ.സി. ഭാസ്‌കരന്‍, എച്ച്. ശ്രീധര്‍ കാമത്ത്, ഡോ. എ.സി. പത്മനാഭന്‍, പി.വി. കൃഷ്ണന്‍, എം.എ. റഹ്മാന്‍, പുണിഞ്ചിത്തായ, ഡോ. എ.എം. ശ്രീധരന്‍, സി. യൂസഫ് ഹാജി എന്നിവരാണ് മുന്‍ പുരസ്‌കാര ജേതാക്കള്‍.

Related Articles
Next Story
Share it