ടികെ പ്രഭാകര കുമാറിന്റെ കവിതകള്‍ വര്‍ത്തമാന കാല വ്യവസ്ഥയ്‌ക്കെതിരെ കലഹിക്കുന്നത്: ഡോ.എ.എം ശ്രീധരന്‍

കാഞ്ഞങ്ങാട്: വര്‍ത്തമാനകാലത്തോട് കലഹിക്കുന്നതാണ് ടികെ പ്രഭാകര കുമാറിന്റെ കവിതകളെന്ന് പ്രമുഖ സാഹിത്യ നിരൂപകനും വിവര്‍ത്തകനുമായ ഡോ.എ.എം. ശ്രീധരന്‍ പറഞ്ഞു. കെ.ആര്‍.എം.യു കാഞ്ഞങ്ങാട് സോണിന്റെ നേതൃത്വത്തില്‍ ടി.കെ. പ്രഭാകര കുമാറിന്റെ പരാജിതന്റെ പൂന്തോട്ടം എന്ന കവിതാ സമഹാരത്തിന്റെ പ്രകാശനം പ്രസ് ഫോറം ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവിതയുടെ ആകുലതകളിലും താനും കവിയുടെ പക്ഷത്താണ്. ഏറ്റവും നല്ല കവിതകളാണ് ടി.കെ പ്രഭാകര കുമാറിന്റെതെന്നും അ ദ്ദേഹം കൂട്ടി ചേര്‍ത്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ ത്തകന്‍ ടി. മുഹമ്മദ് അസ്ലമിന് […]

കാഞ്ഞങ്ങാട്: വര്‍ത്തമാനകാലത്തോട് കലഹിക്കുന്നതാണ് ടികെ പ്രഭാകര കുമാറിന്റെ കവിതകളെന്ന് പ്രമുഖ സാഹിത്യ നിരൂപകനും വിവര്‍ത്തകനുമായ ഡോ.എ.എം. ശ്രീധരന്‍ പറഞ്ഞു. കെ.ആര്‍.എം.യു കാഞ്ഞങ്ങാട് സോണിന്റെ നേതൃത്വത്തില്‍ ടി.കെ. പ്രഭാകര കുമാറിന്റെ പരാജിതന്റെ പൂന്തോട്ടം എന്ന കവിതാ സമഹാരത്തിന്റെ പ്രകാശനം പ്രസ് ഫോറം ഹാളില്‍ നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കവിതയുടെ ആകുലതകളിലും താനും കവിയുടെ പക്ഷത്താണ്. ഏറ്റവും നല്ല കവിതകളാണ് ടി.കെ പ്രഭാകര കുമാറിന്റെതെന്നും അ ദ്ദേഹം കൂട്ടി ചേര്‍ത്തു. മുതിര്‍ന്ന മാധ്യമ പ്രവര്‍ ത്തകന്‍ ടി. മുഹമ്മദ് അസ്ലമിന് ആദ്യ പ്രതി സ്വീകരിച്ചു. കെ.ആര്‍ എം യു കാഞ്ഞങ്ങാട് സോണ്‍ ജന. സെക്രട്ടറി അനില്‍ പുളിക്കല്‍ സ്വാഗതം പറഞ്ഞു.. പ്രസിഡണ്ട് ഫസലുറഹ്മാന്‍ ഏ.എം. അധ്യക്ഷത വഹിച്ചു. പുല്ലൂര്‍ പെരിയ പഞ്ചായത്ത് പ്രസിഡണ്ട് സി.കെ. അരവിന്ദാക്ഷന്‍ മുഖ്യാതിഥിയായി.കെ.ആര്‍.എം.യു സോണ്‍ ജോ.സെക്രട്ടറി ശ്വേത ഹരി പുസ്തക പരിചയം നടത്തി. കഥാകൃത്ത് അതീഖ് ബേവിഞ്ച, കെ.ആര്‍.എം.യു ജില്ലാ പ്രസിഡണ്ട് ടി.കെ. നാരായണന്‍, സെക്രട്ടറി എ.വി. സുരേഷ് കുമാര്‍, പ്രസ് ഫോറം പ്രസിഡണ്ട് പി. പ്രവീണ്‍ കുമാര്‍, ലേറ്റസ്റ്റ് പത്രാധിപര്‍ അരവിന്ദന്‍ മാണിക്കോത്ത്, മാതൃഭൂമി കാഞ്ഞങ്ങാട് സ്റ്റാഫ് ലേഖകന്‍ ഇ.വി. ജയകൃഷ്ണന്‍, പ്രസ് ഫോറം സെക്രട്ടറി ജോയ് മാരൂര്‍, ടി മുഹമ്മദ് അസ്ലം, കെ.ആര്‍ എം യു നോണ്‍ ജേണലിസ്റ്റ് വിഭാഗം ജില്ലാ പ്രസിഡണ്ട് രാജേഷ് പള്ളിക്കര, മീഡിയാ കോ ഓഡിനേറ്റര്‍ സുരേഷ് മടിക്കൈ, ലയണ്‍സ് ക്ലബ്ബ് ബേക്കല്‍ പ്രസിഡന്റ് അഷ്‌റഫ് കൊളവയല്‍ തുടങ്ങിയവര്‍ ' പ്രസംഗിച്ചു.. ടി.കെ. പ്രഭാകരകുമാര്‍ മറുമൊഴി നല്‍കി. സീബ് ബുക്‌സ് ആണ് കവിതാസമാഹാരത്തിന്റെ പ്രസാധകര്‍. ചടങ്ങില്‍ വെച്ച് എ.എം ശ്രീധരന് ഉപഹാരം പുല്ലൂര്‍ പെരിയ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അരവിന്ദാക്ഷന്‍ നല്‍കി. സാമൂഹിക പ്രവര്‍ത്തകന്‍ പ്രദീപന്‍ ആവിക്കരയ്ക്കുള്ള ഉപഹാരം കെ.ആര്‍.എം.യു ജില്ലാ പ്രസിഡന്റ് ടി.കെ നാരായണനും നല്‍കി. പ്രസ് ഫോറത്തിന് ബേക്കല്‍ ലയണ്‍സ് ക്ലബ്ബ് നല്‍കുന്ന ഫാന്‍ പ്രസിഡന്റ് അഷ്‌റഫ് കൊളവയലും ശറഫുദ്ധീനും പ്രസിഡന്റ് പ്രവീണ്‍കുമാറിനും ജന.സെക്രട്ടറി ജോയ് മാരൂരിനും കൈമാറി.

Related Articles
Next Story
Share it