തിരുവോണം ബമ്പര്‍ 12 കോടി ടി ഇ 645465 എന്ന ടിക്കറ്റിന്

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബമ്പര്‍ സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ കരുനാപ്പള്ളി സബ് ഓഫീസില്‍ വിതരണം ചെയ്ത ടിഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ബമ്പര്‍ അടിച്ചത്. മുരുകേശ് തേവര്‍ എന്ന ഏജന്റ് തൃപ്പൂണിത്തുറയില്‍ വിറ്റ ടിക്കറ്റാണിതെന്നാണ് വിവരം. 12 കോടി രൂപയില്‍ 10 ശതമാനം ഏജന്റ് പ്രൈസും കമ്മിഷനും ആയി പോകും. 30 ശതമാനം ആദായ നികുതിയും കിഴിച്ച് 7.39 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിച്ച വ്യക്തിക്കു ലഭിക്കുക. തിരുവനന്തപുരം […]

തിരുവനന്തപുരം: ഈ വര്‍ഷത്തെ ഓണം ബമ്പര്‍ സമ്മാന ജേതാക്കളെ പ്രഖ്യാപിച്ചു. കൊല്ലം ജില്ലയിലെ കരുനാപ്പള്ളി സബ് ഓഫീസില്‍ വിതരണം ചെയ്ത ടിഇ 645465 എന്ന ടിക്കറ്റിനാണ് 12 കോടിയുടെ ബമ്പര്‍ അടിച്ചത്. മുരുകേശ് തേവര്‍ എന്ന ഏജന്റ് തൃപ്പൂണിത്തുറയില്‍ വിറ്റ ടിക്കറ്റാണിതെന്നാണ് വിവരം.

12 കോടി രൂപയില്‍ 10 ശതമാനം ഏജന്റ് പ്രൈസും കമ്മിഷനും ആയി പോകും. 30 ശതമാനം ആദായ നികുതിയും കിഴിച്ച് 7.39 കോടി രൂപയാണ് ഒന്നാം സമ്മാനം ലഭിച്ച വ്യക്തിക്കു ലഭിക്കുക. തിരുവനന്തപുരം ഗോര്‍ക്കി ഭവനില്‍ നടന്ന നറുക്കെടുപ്പ് മന്ത്രി കെ.എന്‍.ബാലഗോപാലാണ് ഉദ്ഘാടനം ചെയ്തത്. രണ്ടാം സമ്മാനം ആറു പേര്‍ക്ക് ഒരു കോടി രൂപവീതം ലഭിക്കും. മൂന്നാം സമ്മാനം 10 ലക്ഷം രൂപ വീതം 12 പേര്‍ക്കും നാലാം സമ്മാനം അഞ്ചു ലക്ഷം രൂപ വീതം 12 പേര്‍ക്കും ലഭിക്കും. ഒരു ലക്ഷം, 5000, 3000, 2000, 1000 രൂപയുടെ നിരവധി സമ്മാനങ്ങളുമുണ്ട്. 300 രൂപയായിരുന്നു ടിക്കറ്റ് വില.

Related Articles
Next Story
Share it