ടയര്‍ പഞ്ചറായ ടിപ്പര്‍ ലോറി കാറുകളിലിടിച്ചു; ഒരു കാര്‍ കുഴിയിലേക്ക് മറിഞ്ഞു, 5 പേര്‍ക്ക് പരിക്ക്
കുമ്പള: ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറുകളിലിടിച്ചു. ഒരു കാര്‍ കുഴിയിലേക്ക് മറിഞ്ഞു. പിഞ്ചു കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കുഴിയിലേക്ക് മറിഞ്ഞ ബൊലേനോ കാറിലെ യാത്രക്കാരായ ബന്തിയോട് ബൈദലയിലെ യൂസഫിന്റെ ഭാര്യ ആയിഷ(58), മകന്‍ മുഹമ്മദ് ഷരീഫ് (32), ഭാര്യ സാനി (24), മക്കളായ ഇല്യാസ് (നാല്), പിഞ്ചുകുഞ്ഞ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു. ഫോര്‍ച്യൂണര്‍ കാറിലെ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഏഴു മണിയോടെ കുമ്പള […]

കുമ്പള: ടയര്‍ പഞ്ചറായതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി കാറുകളിലിടിച്ചു. ഒരു കാര്‍ കുഴിയിലേക്ക് മറിഞ്ഞു. പിഞ്ചു കുഞ്ഞടക്കം ഒരു കുടുംബത്തിലെ അഞ്ചുപേര്‍ക്ക് പരിക്കേറ്റു. കുഴിയിലേക്ക് മറിഞ്ഞ ബൊലേനോ കാറിലെ യാത്രക്കാരായ ബന്തിയോട് ബൈദലയിലെ യൂസഫിന്റെ ഭാര്യ ആയിഷ(58), മകന്‍ മുഹമ്മദ് ഷരീഫ് (32), ഭാര്യ സാനി (24), മക്കളായ ഇല്യാസ് (നാല്), പിഞ്ചുകുഞ്ഞ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ മംഗളൂരുവിലെ സ്വകാര്യാസ്പത്രിയില്‍ പ്രവേശിപ്പിച്ചു.
ഫോര്‍ച്യൂണര്‍ കാറിലെ യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഇന്നലെ രാത്രി ഏഴു മണിയോടെ കുമ്പള പാലത്തിന് സമീപം ദേശീയ പാതയിലായിരുന്നു അപകടം. ടിപ്പര്‍ ലോറിയുടെ പിറകിലെ ടയര്‍ പഞ്ചറായതിനെത്തുടര്‍ന്നാണ് നിയന്ത്രണം വിട്ടത്. ഇതേ തുടര്‍ന്ന് എതിര്‍വശത്ത് വന്ന ബൊലേനോ കാറിലിടിക്കുകയും കാര്‍ കുഴിയിലേക്ക് മറിയുകയുമായിരുന്നു. ഫോര്‍ച്യൂണര്‍ കാറിലിടിച്ച ശേഷമാണ് ലോറി നിന്നത്.