ഏഴുവര്‍ഷം മുമ്പ് സുള്ള്യയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവം; ടിപ്പര്‍ ലോറി ഡ്രൈവര്‍ക്കും ഉടമക്കും രണ്ട് വര്‍ഷം തടവ്

സുള്ള്യ: ഏഴ് വര്‍ഷം മുമ്പ് സുള്ള്യ സമ്പാജെ കടേപാലയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തില്‍ ടിപ്പര്‍ ലോറിയുടെ ഡ്രൈവറെയും ഉടമയെയും കോടതി രണ്ട് വര്‍ഷം തടവിനും 3000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബെല്‍ത്തങ്ങാടി സ്വദേശിയായ ടിപ്പര്‍ ഡ്രൈവര്‍ ഇസ്മായില്‍, മംഗളൂരു സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരെയാണ് സീനിയര്‍ സിവില്‍ ജഡ്ജി സോമശേഖര്‍ രണ്ട് വര്‍ഷം തടവും 1000 രൂപ പിഴയും വിധിച്ചത്. 2015 ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം. മണലുമായി പോകുകയായിരുന്ന ടിപ്പര്‍ ലോറി […]

സുള്ള്യ: ഏഴ് വര്‍ഷം മുമ്പ് സുള്ള്യ സമ്പാജെ കടേപാലയിലുണ്ടായ വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ നാലുപേര്‍ മരിച്ച സംഭവത്തില്‍ ടിപ്പര്‍ ലോറിയുടെ ഡ്രൈവറെയും ഉടമയെയും കോടതി രണ്ട് വര്‍ഷം തടവിനും 3000 രൂപ പിഴയടക്കാനും ശിക്ഷിച്ചു. ബെല്‍ത്തങ്ങാടി സ്വദേശിയായ ടിപ്പര്‍ ഡ്രൈവര്‍ ഇസ്മായില്‍, മംഗളൂരു സ്വദേശി മുഹമ്മദ് റഫീഖ് എന്നിവരെയാണ് സീനിയര്‍ സിവില്‍ ജഡ്ജി സോമശേഖര്‍ രണ്ട് വര്‍ഷം തടവും 1000 രൂപ പിഴയും വിധിച്ചത്. 2015 ഫെബ്രുവരി 18നാണ് കേസിനാസ്പദമായ സംഭവം. മണലുമായി പോകുകയായിരുന്ന ടിപ്പര്‍ ലോറി ഓടിച്ചിരുന്നത് ഇസ്മായിലാണ്. അവിനാശ് കുടുംബത്തോടൊപ്പം തന്റെ മാരുതി ആള്‍ട്ടോ കാറില്‍ സുള്ള്യ ഭാഗത്തേക്ക് പോകുകയായിരുന്നു. മാരുതി ആള്‍ട്ടോ കാറില്‍ ടിപ്പര്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് അവിനാശ് ഭീമഗുളിയും പിതാവ് ലക്ഷ്മിനാരായണ ഭീമഗുളിയും തല്‍ക്ഷണം മരിച്ചു. അവിനാശിന്റെ അമ്മ ചെന്നമ്മ ആസ്പത്രിയിലേക്കുള്ള വഴിമധ്യേയും മകന്‍ അഭിനന്ദന്‍ മംഗളൂരുവിലെ ആസ്പത്രിയില്‍ നാലു ദിവസത്തിനുശേഷവും മരിച്ചു. കാറിലുണ്ടായിരുന്ന ഭവ്യയുടെ തലയ്ക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റിരുന്നു. അപകടത്തിന് ശേഷം ടിപ്പര്‍ ഡ്രൈവര്‍ ഇസ്മായില്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടിരുന്നു. സുള്ള്യ പൊലീസ് സ്റ്റേഷനിലെ അന്നത്തെ എസ്‌ഐ ചന്ദ്രശേഖറാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ ജനാര്‍ദ്ദന്‍ ഹാജരായി.

Related Articles
Next Story
Share it