ബൈക്ക് ടിപ്പര്‍ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ ഐ.ടി.ഐ വിദ്യാര്‍ഥി ബസ് കയറി മരിച്ചു

പുത്തൂര്‍: ബൈക്ക് ടിപ്പര്‍ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ ഐ.ടി.ഐ വിദ്യാര്‍ഥി ബസ് കയറി മരിച്ചു. ബണ്ട്വാള്‍ താലൂക്കിലെ ഉളി ഖണ്ടിഗ മാനെ സ്വദേശി ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് സഫ്‌വാന്‍ (18) ആണ് മരിച്ചത്. പുത്തൂര്‍ താലൂക്കിലെ കുപ്പെട്ടിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. സഫ്‌വാന്‍ തന്റെ ബൈക്കില്‍ പിതാവിനെ കുപ്പെട്ടിയിലെ ജോലിസ്ഥലത്ത് കൊണ്ടുചെന്ന് വിട്ട ശേഷം ബന്ധുവായ യുവാവ് പുഞ്ചല്‍കട്ടില്‍ അപകടത്തില്‍പ്പെട്ടതായി വിവമറിഞ്ഞതിനെത്തുടര്‍ന്ന് പുഞ്ചല്‍കട്ടേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് ബൈക്ക് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ സഫ്‌വാന്‍ […]

പുത്തൂര്‍: ബൈക്ക് ടിപ്പര്‍ലോറിയുമായി കൂട്ടിയിടിച്ചതിനെ തുടര്‍ന്ന് റോഡിലേക്ക് തെറിച്ചുവീണ ഐ.ടി.ഐ വിദ്യാര്‍ഥി ബസ് കയറി മരിച്ചു. ബണ്ട്വാള്‍ താലൂക്കിലെ ഉളി ഖണ്ടിഗ മാനെ സ്വദേശി ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് സഫ്‌വാന്‍ (18) ആണ് മരിച്ചത്. പുത്തൂര്‍ താലൂക്കിലെ കുപ്പെട്ടിയില്‍ തിങ്കളാഴ്ച വൈകിട്ടാണ് അപകടമുണ്ടായത്. സഫ്‌വാന്‍ തന്റെ ബൈക്കില്‍ പിതാവിനെ കുപ്പെട്ടിയിലെ ജോലിസ്ഥലത്ത് കൊണ്ടുചെന്ന് വിട്ട ശേഷം ബന്ധുവായ യുവാവ് പുഞ്ചല്‍കട്ടില്‍ അപകടത്തില്‍പ്പെട്ടതായി വിവമറിഞ്ഞതിനെത്തുടര്‍ന്ന് പുഞ്ചല്‍കട്ടേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് ബൈക്ക് ടിപ്പര്‍ ലോറിയുമായി കൂട്ടിയിടിച്ചത്. റോഡിലേക്ക് തെറിച്ചുവീണ സഫ്‌വാന്‍ ബസിന്റെ ചക്രത്തിനടിയില്‍പ്പെട്ട് സംഭവസ്ഥലത്ത് തന്നെ മരണപ്പെടുകയായിരുന്നു. അപകടത്തിന് കാരണക്കാരനായ ടിപ്പര്‍ ലോറി ഡ്രൈവര്‍ സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ടു. ബെല്‍ത്തങ്ങാടിയില്‍ വെച്ച് പോലീസ് ടിപ്പര്‍ പിടിച്ചെടുത്തു. പുത്തൂരിലെ ഐടിഐ വിദ്യാര്‍ഥിയായിരുന്നു സഫ്വാന്‍. സംഭവത്തില്‍ പുത്തൂര്‍ ട്രാഫിക് പൊലീസ് കേസെടുത്തു.

Related Articles
Next Story
Share it