മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ട കാലം-ടൗണ്‍ സി.ഐ

തളങ്കര: ജദീദ്‌റോഡ് യുവജന വായനശാലയുടെ ആഭിമുഖ്യത്തില്‍, വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. കാസര്‍കോട് ടൗണ്‍ സി.ഐ പി. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. മികച്ച വിദ്യഭ്യാസം നേടി നേരായ മാര്‍ഗ്ഗത്തിലൂടെ വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ നാടിന് അഭിമാനമാണെന്നും പ്രലോഭനങ്ങളില്‍ കുടുങ്ങാതെ ശരിയായ ദിശയില്‍ വളരാന്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ട കാലമാണിതെന്നും അജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു. വായനശാല പ്രസിഡണ്ട് ടി.എ […]

തളങ്കര: ജദീദ്‌റോഡ് യുവജന വായനശാലയുടെ ആഭിമുഖ്യത്തില്‍, വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രദേശത്തെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ളവര്‍ക്കുള്ള അനുമോദന ചടങ്ങ് സംഘടിപ്പിച്ചു. കാസര്‍കോട് ടൗണ്‍ സി.ഐ പി. അജിത് കുമാര്‍ ഉദ്ഘാടനം ചെയ്തു. മികച്ച വിദ്യഭ്യാസം നേടി നേരായ മാര്‍ഗ്ഗത്തിലൂടെ വളര്‍ന്നുവരുന്ന വിദ്യാര്‍ത്ഥികള്‍ നാടിന് അഭിമാനമാണെന്നും പ്രലോഭനങ്ങളില്‍ കുടുങ്ങാതെ ശരിയായ ദിശയില്‍ വളരാന്‍ വിദ്യാര്‍ത്ഥികള്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മക്കളുടെ കാര്യത്തില്‍ രക്ഷിതാക്കള്‍ കൂടുതല്‍ ജാഗ്രത കാണിക്കേണ്ട കാലമാണിതെന്നും അജിത് കുമാര്‍ കൂട്ടിച്ചേര്‍ത്തു. വായനശാല പ്രസിഡണ്ട് ടി.എ ഷാഫി അധ്യക്ഷത വഹിച്ചു. കെ. ഉസ്മാന്‍ മൗലവി പ്രാര്‍ത്ഥന നടത്തി. വാര്‍ഡ് കൗണ്‍സിലര്‍ സഹീര്‍ ആസിഫ്, ഖത്തര്‍ കെ.എം.സി.സി ജില്ലാ പ്രസിഡണ്ട് ലുക്മാനുല്‍ ഹക്കീം എം, മാലിക് ദീനാര്‍ പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട് കെ.എ മുഹമ്മദ് ബഷീര്‍ വോളിബോള്‍, ജദീദ് റോഡ് പള്ളി കമ്മിറ്റി വൈസ് പ്രസിഡണ്ട് എം.എച്ച് അബ്ദുല്‍ഖാദര്‍, വായനശാല മുന്‍ ജനറല്‍ സെക്രട്ടറി ശിഹാബുദ്ദീന്‍ ബാങ്കോട്, പി.എ മുജീബ് റഹ്‌മാന്‍, താജുദ്ദീന്‍ ബാങ്കോട്, ഷരീഫ് ചുങ്കത്തില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി കെ.എ അഫ്താബ് സ്വാഗതവും അഹമദ് പീടേക്കാരന്‍ നന്ദിയും പറഞ്ഞു. ഡോ. മുബ്ഷീറ മുജീബ് റഹ്‌മാന്‍, മഷാല്‍ മഹമൂദ്, ഹാഫിളത്ത് ഖദീജ നിദ സമീര്‍, മോട്ടിവേറ്റ് സ്പീക്കര്‍ ഹാരിസ് അബൂബക്കര്‍, അസ്‌കജ് അഹമദ്, ഉനൈസ് തുടങ്ങിയവരെയാണ് അനുമോദിച്ചത്.

Related Articles
Next Story
Share it