തളങ്കരയില്‍ വാടക വീട്ടില്‍ താമസിക്കുന്ന ടൈല്‍സ് തൊഴിലാളി മരിച്ച നിലയില്‍; കൊലയെന്ന് സംശയം

കാസര്‍കോട്: തളങ്കര നുസ്രത്ത് റോഡിന് സമീപം വാടക വീട്ടില്‍ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയായ ടൈല്‍സ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയറിലും നെറ്റിയിലും മുറിവുണ്ട്. കൊലയെന്നാണ് സംശയിക്കുന്നത്. തിരുവനന്തപുരം നെടുമങ്ങാട് പാങ്ങോത്ത് ഭരതനൂര്‍ സജിത് ഭവനിലെ ബി. സജിത് (29) ആണ് മരിച്ചത്. നുസ്രത്ത് റോഡിന് സമീപത്തെ മൈതാനത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, എസ്.ഐ വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും […]

കാസര്‍കോട്: തളങ്കര നുസ്രത്ത് റോഡിന് സമീപം വാടക വീട്ടില്‍ താമസിച്ചിരുന്ന തിരുവനന്തപുരം സ്വദേശിയായ ടൈല്‍സ് തൊഴിലാളിയെ മരിച്ച നിലയില്‍ കണ്ടെത്തി. വയറിലും നെറ്റിയിലും മുറിവുണ്ട്. കൊലയെന്നാണ് സംശയിക്കുന്നത്. തിരുവനന്തപുരം നെടുമങ്ങാട് പാങ്ങോത്ത് ഭരതനൂര്‍ സജിത് ഭവനിലെ ബി. സജിത് (29) ആണ് മരിച്ചത്. നുസ്രത്ത് റോഡിന് സമീപത്തെ മൈതാനത്ത് ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. വിവരമറിഞ്ഞ് കാസര്‍കോട് സി.ഐ പി. അജിത് കുമാര്‍, എസ്.ഐ വിഷ്ണുപ്രസാദ് എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് സ്ഥലത്തെത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്‌ക്വാഡും പരിശോധനക്കെത്തി. സജിത് തനിച്ചായിരുന്നു ഇവിടെ താമസിച്ചിരുന്നത്. രണ്ട് വര്‍ഷം മുമ്പാണ് തളങ്കരയില്‍ താമസത്തിനെത്തിയത്. തുടര്‍ന്ന് കാസര്‍കോട് ഭാഗത്ത് ടൈല്‍സ് ജോലി ചെയ്തുവരികയായിരുന്നു. അതിനിടെ കോവിഡിനെ തുടര്‍ന്ന് നാട്ടിലേക്ക് പോയ സജിത് മൂന്ന് മാസം മുമ്പാണ് വീണ്ടും ഇവിടെ എത്തിയത്. ആദ്യം മൃതദേഹം തിരിച്ചറിഞ്ഞിരുന്നില്ല. വാടക വീടിന്റെ ഉടമയായ സ്ത്രീ എത്തിയാണ് മൃതദേഹം തിരിച്ചറിഞ്ഞത്. കൈവശമുണ്ടായിരുന്ന രേഖകള്‍ പരിശോധിച്ചപ്പോഴാണ് ആളെ കൂടുതല്‍ തിരിച്ചറിയാന്‍ സഹായകമായത്. ബന്ധുക്കളെ വിവരമറിയിച്ചിട്ടുണ്ട്. ശരീരത്തിലുണ്ടായ മുറിവുകളാണ് കൊലയെന്ന സംശയത്തിലേക്ക് വഴിവെച്ചത്. കൂടെ ജോലി ചെയ്തവരില്‍ നിന്നടക്കം മൊഴിയെടുത്തുവരികയാണ്. ഊര്‍ജിതമായ അന്വേഷണം നടന്നുവരുന്നതായി പൊലീസ് പറഞ്ഞു.

Related Articles
Next Story
Share it