മുളിയാറിലെ പുലിപ്പേടി; കുടുക്കാന്‍ കൂടെത്തി
മുള്ളേരിയ: മുളിയാര്‍ വനമേഖയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു ഭീതി പരത്തിയ പുലിയെ പുട്ടാന്‍ കൂട് എത്തിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വയനാട്ടില്‍ നിര്‍മ്മിച്ച് വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ച ശേഷം കാസര്‍കോട്ടെത്തിച്ച കൂട് ബോവിക്കാനത്തെ ആര്‍.ആര്‍.ടി ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇരിയണ്ണിയിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ച നാല് ക്യാമറകളില്ലൊന്നില്‍ കഴിഞ്ഞാഴ്ച പുലിയുടെ ചിത്രം പതിഞ്ഞിരുന്നെങ്കിലും പിന്നീട് ചിത്രം പതിയുകയോ നാട്ടുക്കാര്‍ പുലിയെ കാണുകയോ ചെയ്തില്ലെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ […]

മുള്ളേരിയ: മുളിയാര്‍ വനമേഖയിലെ വിവിധ ഭാഗങ്ങളില്‍ കഴിഞ്ഞ ഒരു വര്‍ഷത്തോളമായി വളര്‍ത്തുമൃഗങ്ങളെ ആക്രമിച്ചു ഭീതി പരത്തിയ പുലിയെ പുട്ടാന്‍ കൂട് എത്തിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ വയനാട്ടില്‍ നിര്‍മ്മിച്ച് വെറ്ററിനറി ഡോക്ടര്‍ പരിശോധിച്ച ശേഷം കാസര്‍കോട്ടെത്തിച്ച കൂട് ബോവിക്കാനത്തെ ആര്‍.ആര്‍.ടി ഓഫീസില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇരിയണ്ണിയിലും പരിസര പ്രദേശങ്ങളിലും സ്ഥാപിച്ച നാല് ക്യാമറകളില്ലൊന്നില്‍ കഴിഞ്ഞാഴ്ച പുലിയുടെ ചിത്രം പതിഞ്ഞിരുന്നെങ്കിലും പിന്നീട് ചിത്രം പതിയുകയോ നാട്ടുക്കാര്‍ പുലിയെ കാണുകയോ ചെയ്തില്ലെന്നാണ് വനം വകുപ്പ് അധികൃതര്‍ പറയുന്നത്. വരും ദിവസങ്ങളില്‍ ക്യാമറയില്‍ നിന്നും പുലിയുടെ ദൃശ്യം ലഭിക്കുകയോ പുലിയെ കണ്ടെന്ന് കൃത്യമായ തെളിവുകള്‍ ലഭിക്കുകയോ ചെയ്താല്‍ വിദഗ്ധ സമിതിയുടെ അഭിപ്രായംകൂടി പരിഗണിച്ച് പ്രദേശത്ത് കൂട് സ്ഥാപിക്കുമെന്ന് വനംവകുപ്പ് അധികൃതര്‍ പറഞ്ഞു. കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ അമ്പതിലധികം വളര്‍ത്തു നായകളെയാണ് മുളിയാര്‍ വനമേഖലയിലെ വിവിധ പ്രദേശങ്ങളില്‍ നിന്ന് കാണാതായത്.
മുളിയാര്‍ ചീരംങ്കോഡ് പശുക്കിടാവിനെയും കടിച്ചുകൊല്ലുകയും നിരവധി തവണ റോഡ് മുറിച്ചു കടക്കുന്ന പുലിയെ നാട്ടുകര്‍ കാണുകയും ചെയ്തിരുന്നു. പുലിയെ കണ്ടെന്ന് പറയുന്ന സ്ഥലങ്ങളില്‍ അന്ന് ക്യാമറകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇതില്ലൊന്നും ചിത്രങ്ങള്‍ പതിഞ്ഞിട്ടിലായിരുന്നു. എന്നാല്‍ രണ്ടാഴ്ച മുമ്പ് വനം വകുപ്പ് സ്ഥാപിച്ച ക്യാമറയില്‍ പുലിയുടെ ദൃശ്യം പതിഞ്ഞതോടെയാണ് കൂട് വെച്ച് പിടികൂടാനുള്ള നടപടിയിലേക്ക് വനം വകുപ്പ് കടന്നത്.