ടിഫ വീക്കിലി സീസണ്‍-9 ഫുട്‌ബോള്‍: സൂപ്പര്‍ എഫ്.സി ജേതാക്കള്‍
ദുബായ്: തളങ്കര ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ (ടിഫ) ആഭിമുഖ്യത്തില്‍ ദുബായ് ബുസ്താന്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന ടിഫ വീക്കിലി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍-9ല്‍ ടിഫ സൂപ്പര്‍ എഫ്.സി ചാമ്പ്യന്മാരായി. ടിഫ കിംങ്സാണ് റണ്ണേഴ്‌സ്. അന്‍വര്‍, നദീം, സഫ്‌വാന്‍, ആസിഫ്, അനസ് (ക്യാപ്റ്റന്‍), ഹമീദ്. സിറാജ്, ജാവി എന്നിവര്‍ സൂപ്പര്‍ എഫ്.സിക്ക് വേണ്ടി ജേഴ്‌സി അണിഞ്ഞു. കേരള സ്‌കൂള്‍ ടീം മുന്‍ താരവും 45 വര്‍ഷമായി ദുബായില്‍ ഫുട്‌ബോള്‍ രംഗത്ത് അറിയപ്പെടുന്ന കളിക്കാരനും സംഘാടകനുമായ എം.എസ് ബഷീര്‍ ട്രോഫി […]

ദുബായ്: തളങ്കര ഇന്റര്‍നാഷണല്‍ ഫുട്‌ബോള്‍ അസോസിയേഷന്റെ (ടിഫ) ആഭിമുഖ്യത്തില്‍ ദുബായ് ബുസ്താന്‍ ഫുട്‌ബോള്‍ സ്റ്റേഡിയത്തില്‍ നടന്ന ടിഫ വീക്കിലി ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സീസണ്‍-9ല്‍ ടിഫ സൂപ്പര്‍ എഫ്.സി ചാമ്പ്യന്മാരായി. ടിഫ കിംങ്സാണ് റണ്ണേഴ്‌സ്. അന്‍വര്‍, നദീം, സഫ്‌വാന്‍, ആസിഫ്, അനസ് (ക്യാപ്റ്റന്‍), ഹമീദ്. സിറാജ്, ജാവി എന്നിവര്‍ സൂപ്പര്‍ എഫ്.സിക്ക് വേണ്ടി ജേഴ്‌സി അണിഞ്ഞു. കേരള സ്‌കൂള്‍ ടീം മുന്‍ താരവും 45 വര്‍ഷമായി ദുബായില്‍ ഫുട്‌ബോള്‍ രംഗത്ത് അറിയപ്പെടുന്ന കളിക്കാരനും സംഘാടകനുമായ എം.എസ് ബഷീര്‍ ട്രോഫി സമ്മാനിച്ചു. 5 ടീമുകളാണ് മത്സരത്തില്‍ മാറ്റുരച്ചത്. അനസ്, അന്‍വര്‍, ഇക്ബാല്‍ പള്ളം, ഷരീഫ്, ഹര്‍ഷ, ജാവിദ്, റഹീം, നജീബ്, ആസിഫ്, ബഷീര്‍ കല, അനീസ് എന്നിവര്‍ മികച്ച കളിക്കാരായി.
മുഹമ്മദ് പൊവ്വല്‍ മത്സരം നിയന്ത്രിച്ചു. ജലാല്‍ തായല്‍, അസ്ലം വെസ്റ്റ്, മുഹമ്മദ് വെല്‍ഫിറ്റ്, ഹംദാന്‍ എന്നിവര്‍ മികച്ച കളിക്കാരെ തിരഞ്ഞെടുത്തു. പഴയകാല ഫുട്‌ബോള്‍ താരങ്ങളായ ഐ. ആമിഞ്ഞി, ബഷീര്‍ സുറുമി, അഷ്റഫ് സീനത്ത്, അബ്ദുല്ല, ടൂര്‍ണമെന്റ് കമ്മിറ്റി മെമ്പര്‍മാരായ ഹര്‍ഷ, നൗഷാദ്, ലത്തീഫ് കല തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സീസണ്‍ 10 മികച്ച രീതിയില്‍ നടത്തുമെന്ന് കമ്മിറ്റി അറിയിച്ചു. പഴയകാല പ്രശസ്ത ഫുട്‌ബോള്‍ താരം കൊച്ചി മമ്മുവിന്റെ വേര്‍പാടില്‍ അനുശോചനം രേഖപ്പെടുത്തിയാണ് മത്സരം ആരംഭിച്ചത്.