ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പിലേക്ക് ടിഫ കളി ഉപകരണങ്ങള്‍ കൈമാറി

തളങ്കര: നഗരസഭാ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം ഹസന്റെ സ്മരണാര്‍ത്ഥം മുസ്ലിംലീഗ് തളങ്കര പള്ളിക്കാല്‍ വാര്‍ഡ് കമ്മിറ്റി കാസര്‍കോട് നഗരസഭയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. ക്യാമ്പിലേക്ക് തളങ്കര ഫുട്‌ബോള്‍ അക്കാദമി കളി ഉപകരണങ്ങള്‍ നല്‍കി. ടിഫ വൈസ് ചെയര്‍മാന്‍ ടി.എ ഷാഫി കൈമാറി. ജനറല്‍ കണ്‍വീനര്‍ കെ.എം ഹാരിസ് അധ്യക്ഷത വഹിച്ചു. കോച്ച് നവാസ് പള്ളിക്കാല്‍, എ.എസ് ഷംസുദ്ദീന്‍, സലീം മിസ്‌നി, അമാന്‍ […]

തളങ്കര: നഗരസഭാ മുന്‍ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ കെ.എം ഹസന്റെ സ്മരണാര്‍ത്ഥം മുസ്ലിംലീഗ് തളങ്കര പള്ളിക്കാല്‍ വാര്‍ഡ് കമ്മിറ്റി കാസര്‍കോട് നഗരസഭയുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന സൗജന്യ ഫുട്‌ബോള്‍ കോച്ചിംഗ് ക്യാമ്പ് നഗരസഭാ ചെയര്‍മാന്‍ അഡ്വ.വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു.
ക്യാമ്പിലേക്ക് തളങ്കര ഫുട്‌ബോള്‍ അക്കാദമി കളി ഉപകരണങ്ങള്‍ നല്‍കി. ടിഫ വൈസ് ചെയര്‍മാന്‍ ടി.എ ഷാഫി കൈമാറി.
ജനറല്‍ കണ്‍വീനര്‍ കെ.എം ഹാരിസ് അധ്യക്ഷത വഹിച്ചു. കോച്ച് നവാസ് പള്ളിക്കാല്‍, എ.എസ് ഷംസുദ്ദീന്‍, സലീം മിസ്‌നി, അമാന്‍ അങ്കാര്‍, ഹാരിസ് എം.ആര്‍.സി, ജമാല്‍ ബാങ്കോട്, റിയാസ് മാര്‍ക്കറ്റ്, ഷാഫി ഖാസിലൈന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ആഴ്ചയില്‍ മൂന്ന് ദിവസം തളങ്കര ഗവ. മുസ്ലിം ഹൈസ്‌കൂള്‍ ഗ്രൗണ്ടിലാണ് ക്യാമ്പ്.

Related Articles
Next Story
Share it