ത്യാഗരാജന്‍ ചാളക്കടവിന് നാട് കണ്ണീരോടെ വിട നല്‍കി

കാഞ്ഞങ്ങാട്: ഇന്നലെ അന്തരിച്ച യുവസാഹിത്യകാരനും കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും വലിയൊരു സൗഹൃദ വലയത്തിന്റെ ഉടമയുമായ ത്യാഗരാജന്‍ ചാളക്കടവിന് (47) നാട് കണ്ണീരില്‍ കുതിര്‍ന്ന വിട നല്‍കി. രണ്ടാഴ്ച മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം ഭേദമായ ശേഷം ആസ്പത്രിയില്‍ നിന്ന് വീട്ടിലേക്ക് പോയതായിരുന്നു. ഇന്നലെ വൈകിട്ട് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെ ചാളക്കക്കടവിലെ മടിക്കൈ കര്‍ഷക കലാവേദി പരസരത്ത് പൊതുദര്‍ശനത്തിന് വെച്ചു. ഡി.സി ബുക്ക്‌സിന്റെ കാഞ്ഞങ്ങാട് ശാഖ മാനേജരാണ്. ശരീര സമേതം, […]

കാഞ്ഞങ്ങാട്: ഇന്നലെ അന്തരിച്ച യുവസാഹിത്യകാരനും കലാ സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യവും വലിയൊരു സൗഹൃദ വലയത്തിന്റെ ഉടമയുമായ ത്യാഗരാജന്‍ ചാളക്കടവിന് (47) നാട് കണ്ണീരില്‍ കുതിര്‍ന്ന വിട നല്‍കി. രണ്ടാഴ്ച മുമ്പ് ഹൃദയാഘാതത്തെ തുടര്‍ന്ന് കാഞ്ഞങ്ങാട്ടെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയിലായിരുന്നു. രോഗം ഭേദമായ ശേഷം ആസ്പത്രിയില്‍ നിന്ന് വീട്ടിലേക്ക് പോയതായിരുന്നു. ഇന്നലെ വൈകിട്ട് വീട്ടില്‍ കുഴഞ്ഞുവീഴുകയായിരുന്നു. ഇന്ന് രാവിലെ ചാളക്കക്കടവിലെ മടിക്കൈ കര്‍ഷക കലാവേദി പരസരത്ത് പൊതുദര്‍ശനത്തിന് വെച്ചു. ഡി.സി ബുക്ക്‌സിന്റെ കാഞ്ഞങ്ങാട് ശാഖ മാനേജരാണ്. ശരീര സമേതം, പകല്‍ ഗാമി, ജൈവ ഭൂപടം, ഒരു യുദ്ധാസക്തന്റെ അന്ത്യപ്രഭാഷണം എന്നി പുസ്തകങ്ങളുടെ രചയിതാവാണ്. നിരവധി ആനുകാലികങ്ങളിലും സൃഷ്ടികള്‍ പ്രസിദ്ധീകരിച്ചു വന്നിരുന്നു. പരേതനായ കൃഷ്ണന്‍ ആചാരി-ലക്ഷ്മി ദമ്പതികളുടെ മകനാണ്. സഹോദരങ്ങള്‍: മുകേഷ്, രേഖ, ചിത്ര.

Related Articles
Next Story
Share it